കാസർകോട് : ചേരങ്കൈ സ്വദേശിനി സാക്കിയ ഫാത്തിമക്കു ഫാർമസ്യൂട്ടിക്കൽ സയൻസിൽ പി.എച്ച്.ഡി ലഭിച്ചു. മംഗലാപുരം നിട്ടെ ഡീംഡ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്.
ചേരങ്കൈയിലെ സി.എം. ഷാജഹാൻ–റസീന ബീഗം ദമ്പതികളുടെ മകളാണ്. ചാത്തങ്കൈ സ്വദേശിയും റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയറുമായ ഇർഫാൻ കെ ആണ് ഭർത്താവ്.







