കുറ്റിക്കോൽ ജീവനം ജൈവ വൈവിധ്യസമിതി കവ്വായി കായലിൽ പഠനയാത്ര നടത്തി

കുറ്റിക്കോല്‍: ജീവനം സമിതിയുടെ 30അംഗസംഘം വലിയപറമ്പ കവ്വായി കായലിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കായലായ കവ്വായി കായലിന്റെ സവിശേഷതകള്‍ പഠിക്കാനായിരുന്നു യാത്ര. പരിസ്ഥിതി പ്രവര്‍ത്തകനും കവ്വായി കായലിനെ കുറിച്ച് പത്തുവര്‍ഷമായി ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തിയുമായ കൃഷ്ണദാസ് പലേരി മുഖ്യാതിഥിയായിരുന്നു. ഭ്രാന്തന്‍ കണ്ടല്‍, ആപ്പിള്‍ കണ്ടല്‍, കടക്കണ്ടല്‍ എന്നിങ്ങനെ കേരളത്തില്‍ 17തരം കണ്ടലുകള്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഏറ്റവും വൃത്തിയുള്ളതും മാലിന്യരഹിതവുമായൊരു കായലും കൂടിയാണ് കവ്വായി കായല്‍. വായിച്ചാലും വായിച്ചാലും തീരാത്ത ഒരു അത്ഭുതപാഠപുസ്തകമാണ് പ്രകൃതിയെന്ന് യാത്രയില്‍ കൂടി സംഘാംഗങ്ങള്‍ തിരിച്ചറിഞ്ഞു. അറിവുത്സവത്തോടൊപ്പം കവിതാലാപനം, കഥാപ്രസംഗം, നാടന്‍പാട്ട്, മംഗലംകളി, അലാമിക്കളിപ്പാട്ട്, സിനിമാഗാനാലാപനം എന്നിവയുമുണ്ടായിരുന്നു. ഇടയിലക്കാട് കാവും സംഘം സന്ദര്‍ശിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page