ഡ്രം ഷോയിലെ മാന്ത്രികസ്പര്‍ശം: വേള്‍ഡ് റക്കോര്‍ഡ്‌സ് ഓഫ് എക്‌സലന്‍സ് അവാര്‍ഡ് ജേതാവ് വിസ്മയ് ചന്ദ്ര ശേഖറിന് ജന്മ നാടായ പെരിയയുടെ സ്‌നേഹാദരം

കാസര്‍കോട്: വേള്‍ഡ് റക്കോര്‍ഡ് ഓഫ് എക്‌സലന്‍സ് അവാര്‍ഡ് ജേതാവിനു ജന്മ നാടായ പെരിയയുടെ സ്‌നേഹാദരം. ഡ്രം ഷോയില്‍ പുതിയ ഉയരങ്ങള്‍ താണ്ടിയ വിസ്മയ് ചന്ദ്ര ശേഖറിനെ വിഷന്‍ പെരിയയുടെ നേതൃത്വത്തിലാണ് ആദരിച്ചത്. പെരിയ ബസ് സ്റ്റോപ്പ് പരിസരത്തു നടന്ന ചടങ്ങ് കെ നീലകണ്ഠന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്ത് ഉപഹാരം സമർപ്പിച്ചു.പ്രമോദ് പെരിയ ആധ്യക്ഷം വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഡോ. സി കെ സബിത മുഖ്യാതിഥിയായി. എസ് എന്‍ ട്രസ്റ്റ് ചെയര്‍മാന്‍ സി രാജന്‍ പെരിയ, പെരിയ സഹകരണ ബാങ്ക് പ്രസിഡണ്ട് ടി രാമകൃഷ്ണന്‍, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ശാരദാ എസ് നായര്‍, സിന്ധു, പത്മനാഭന്‍,ദീപാ മണികണ്ഠന്‍, വേണു കായക്കുളം, മിനി എ വി, മണികണ്ഠന്‍ നായര്‍, കെ രവീന്ദ്രന്‍, വി കെ അവിന്ദന്‍, ടി മണികണ്ഠന്‍, സുഗത കുമാര്‍ കരിഞ്ചാല്‍, കെ ആര്‍ മണികണ്ഠന്‍, സചീന്ദ്രന്‍ പെരിയ, സി ഹരികുമാര്‍, പി അജിത്ത് കുമാര്‍, പി കുഞ്ഞിരാമന്‍ നായര്‍, ടി ചന്ദ്രന്‍ മഞ്ഞട്ട സംസാരിച്ചു.
തുടര്‍ന്ന് വിസ്മയ് ചന്ദ്രശേഖറിന്റെ ഡ്രം ഷോ കാണികളില്‍ ആവേശം പകര്‍ന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page