മൊഗ്രാൽ പുത്തൂർ : മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ കടവത്ത് മുതൽ കോട്ടക്കുന്ന് വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ കാണാൻ പഞ്ചായത്ത് അധികൃതർക്ക് സന്മനസുണ്ടാകണമേയെന്നു നാട്ടുകാർ സർവ ശക്തനോട് പ്രാർത്ഥിക്കുന്നു.റോഡ് കണ്ടാൽ അടിയന്തര ഇടപെടൽ വേണമെന്ന് അധികൃതർക്ക് തോന്നുമെന്ന് നാട്ടുകാർക്ക് ഉറപ്പുണ്ട്.. മഴ പെയ്തതോടെ റോഡിലെ കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നത് യാത്ര കൂടുതൽ ദുഷ്കരമാക്കിയിരിക്കുന്നു .
റോഡിന്റെ വിവിധ ഭാഗങ്ങളിൽ രൂപപ്പെട്ട കുഴികളും ഇളകിക്കിടക്കുന്ന മെറ്റലുകളും ചെളിയും പറഞ്ഞാൽ ശരിയാവില്ലെന്നു അവർ കരുതുന്നു.. ഇരുചക്ര വാഹന യാത്രക്കാരാണ് ഏറെ പ്രയാസം നേരിടുന്നത്. കാൽനടയാത്രക്കാരും അപകടസാധ്യത നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളത്.
താൽക്കാലികമായി കുഴി അടക്കലിന് പകരം റോഡ് പൂർണമായി അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നാട്ടുകാരുടെ ദീർഘകാലമായുള്ള ആവശ്യമാണിതെന്നുപരാതിയിൽ അവർ ഓർമ്മിപ്പിച്ചു പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും ഉടൻ ഇടപെടണമെന്നും ആവശ്യപ്പെടുന്നു







