മദ്യപിക്കാന്‍ പണം നല്‍കിയില്ല; ജനൽ ചില്ലുകൾ അടിച്ചു തകര്‍ത്ത യുവാവ് അമ്മയെയും സഹോദരിയെയും ക്രൂരമായി ആക്രമിച്ചു

കണ്ണൂര്‍: മദ്യപിക്കാന്‍ പണം നല്‍കാത്ത വിരോധത്തില്‍ യുവാവ് വീടിന്റെ ജനൽ ചില്ലുകൾ അടിച്ചു തകര്‍ത്തു.എന്നിട്ടും കലിയടങ്ങാതെ അമ്മയെയും സഹോദരിയെയും ക്രൂരമായി ആക്രമിച്ചു. ഇരിട്ടി, കീഴൂര്‍, വികാസ് നഗറിലെ വയല്‍പ്പീടികയില്‍ ഹൗസില്‍ വി പി സൈനബ (70) മകള്‍ വി പി നസീമ (47) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ സൈനബയുടെ മകന്‍ ഷെരീഫിനെതിരെ ഇരിട്ടി പൊലീസ് കേസെടുത്തു.ബുധനാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. സൈനബയും മകള്‍ നസീമയും താമസിക്കുന്ന വീട്ടിലേയ്ക്ക് എത്തിയ ഷെരീഫ് മദ്യപിക്കാന്‍ പണം ആവശ്യപ്പെടുകയായിരുന്നുവെന്നു പറയുന്നു. പണം …

അമ്മൂമ്മയെ ഉപദ്രവിച്ചത് ചോദ്യം ചെയ്ത വിരോധം; മധ്യവയസ്‌ക്കന്റെ മൂക്ക് ഇടിച്ചു തകര്‍ത്തു

കണ്ണൂര്‍: അമ്മൂമ്മയെ ഉപദ്രവിച്ചത് ചോദ്യം ചെയ്ത വിരോധത്തില്‍ മധ്യ വയസ്‌കന്റെ മൂക്കിടിച്ചു തകര്‍ത്തതായി പരാതി. തളിപ്പറമ്പ, മൊറാഴ, സി ആര്‍ സി വായനശാലയ്ക്കു സമീപത്തെ മേലേത്ത് ഹൗസില്‍ പി ടി വിജയനാ(59)ണ് അക്രമത്തിനു ഇരയായത്. സംഭവത്തില്‍ കടമ്പേരിയിലെ അമലിനെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.ചൊവ്വാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. അമല്‍ തന്റെ അമ്മൂമ്മയെ ദേഹോപദ്രവം ചെയ്തത് വിജയന്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിലാണ് അമല്‍ തന്നെ ആക്രമിച്ചതെന്നു വിജയന്‍ പൊലീസില്‍ പരാതിപ്പെട്ടു.

സ്വന്തം വീട്ടില്‍ ട്യൂഷന്‍ ക്ലാസ്; വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

തൃശൂർ: ട്യൂഷന്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. ചൂണ്ടല്‍ സ്വദേശി നൗഷാദാണ് തൃശൂര്‍ പൊലീസിന്റെ പിടിയിലായത്. സ്വന്തം വീട്ടിലാണ് ഇയാള്‍ ട്യൂഷന്‍ സെന്റര്‍ നടത്തിയിരുന്നത്. നിരവധി കുട്ടികളാണ് ഇവിടേക്ക് ട്യൂഷനായി എത്തിയിരുന്നത്. ഇവരില്‍ മൂന്നു പേരാണ് നിലവില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. കൂടുതൽ വിദ്യാർത്ഥിനികളെ പീഡനത്തിനു ഇരയാക്കിയിട്ടുണ്ടോയെന്നതു സംബന്ധിച്ച് അന്വേഷണം തുടരുന്നു.അറസ്റ്റിലായ നൗഷാദിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരുന്നു.

വിക്രം പൈ ബിജെപി കുമ്പള മണ്ഡലം പ്രസി.; ഉദുമയിൽ എം.പ്രദീപ്

കാസർകോട്: വിക്രം പൈ യെ ബി ജെ പി കുമ്പള മണ്ഡലം പ്രസിഡന്റായും ഉദുമ മണ്ഡലം പ്രസിഡൻ്റായി എം പ്രദീപ് കൂട്ടക്കനിയെയും ബിജെപി ജില്ലാ പ്രസിഡൻ്റ് എംഎൽ അശ്വിനി പ്രഖ്യാപിച്ചു. മുൻ മണ്ഡലം പ്രസിഡൻ്റുമാരെ സുനിൽ അനന്തപുരം, ഷൈനിമോൾ എന്നിവരെ പാർട്ടിയുടെ ജില്ലാ കമ്മിറ്റി അംഗങ്ങളാക്കി .

ബേക്കല്‍, കുന്നിലില്‍ 22 കാരിയെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചതായി പരാതി; ആണ്‍സുഹൃത്തിനെതിരെ കേസ്

കാസര്‍കോട്: 22 കാരിയെ ക്വാര്‍ട്ടേഴ്‌സില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചതായി പരാതി. പനയാല്‍, പെരിയാട്ടടുക്കം സ്വദേശിനിയുടെ പരാതിയില്‍ ബേക്കല്‍, കുന്നിലെ മന്‍സൂര്‍ എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ (വ്യാഴം)ഉച്ചയ്ക്ക് രണ്ടു മണിക്കാണ് കേസിനാസ്പദമായ സംഭവം. കുന്നിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ വച്ച് ആണ്‍ സുഹൃത്തായ മന്‍സൂര്‍ തടഞ്ഞു വച്ച ശേഷം കൈപിടിച്ച് തിരിക്കുകയും തലയ്ക്കും കഴുത്തിനും അടിച്ചതായും യുവതി ബേക്കല്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. മര്‍ദ്ദനത്തിനു ഇരയായ സ്ത്രീ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് പരാതി നല്‍കിയത്.

കാസർകോട് റെയിൽവേ പാർസൽ സർവീസ് നിർത്തലാക്കരുതെന്ന് കേന്ദ്ര റെയിൽവേ മന്ത്രിയെ നേരിൽ കണ്ട് ആവശ്യപ്പെടും: എം.എൽ. അശ്വിനി

കാസർകോട് : കാസർകോട് റെയിൽവേ സ്റ്റേഷനിലെ പാർസൽ സർവീസ് അവസാനിപ്പിക്കാനുള്ള ദക്ഷിണ റെയിൽവേയുടെ നീക്കം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിയെനേരിൽ കണ്ട് നിവേദനം നൽകുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം. എൽ. അശ്വിനി അറിയിച്ചു. കാസർകോട് റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് നിർത്തലാക്കിയാൽ ജില്ലയിലെ വ്യാപാര മേഖലയ്ക്ക് വലിയ തിരിച്ചടിയാകും. ചെറുകിട-ഇടത്തരം വ്യാപാരികളും വിവിധ വ്യാപാര സ്ഥാപനങ്ങളും റെയിൽവേ പാർസൽ സർവ്വീസിനെ ആശ്രയിച്ചാണ് ചരക്കുനീക്കം നടത്തുന്നതെന്നും, ഈ സേവനം ഇല്ലാതാകുന്നത് വ്യാപാര പ്രവർത്തനങ്ങളെയും പൊതുജനങ്ങളെയും പ്രതികൂലമായി …

ചെമ്മനാട് ഗ്രാമപഞ്ചായത്തിന്റെ ഹൈമാസ്റ്റ് ലൈറ്റ് അടപടലം നിലം പൊത്തി

മേൽപ്പറമ്പ് : ചെമ്മനാട് ഗ്രാമപഞ്ചായത്ത് 21-ാം വാർഡിലെ കീഴൂർ കടപ്പുറത്ത് സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റ് അടിപടലം നിലംപൊത്തി. ഹൈമാസ്റ് പോസ്റ്റിന്റെ അടിഭാഗം തുരുമ്പെടുത്തതിനെ തുടർന്നാണ് ഹൈമാസ്റ്റലൈറ്റിനു ദുരന്തത്തെ നേരിട്ടത് . ആളുകൾ പതിവായി ഒത്തുകൂടുന്ന സ്ഥലത്താണ് സംഭവം നടന്നത്. അപകടസമയത്ത് അവിടെ ആരും ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായാതെന്ന് നാട്ടുകാർ ആശ്വാസം പ്രകടിപ്പിച്ചു.പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട ആധികൃതരും പൊതുസൗകര്യങ്ങൾ കൃത്യമായ ഇടവേളകളിൽ പരിശോധിക്കുകയും ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്യേണ്ട ജീവനക്കാരും കടമകളിൽ പ്രകടിപ്പിക്കുന്ന അനാസ്ഥയാണ് ദുരന്തത്തിന് ഇടയാക്കിയതെന്ന് ആരോപണമുണ്ട്. രാഷ്രീയ …

വൊര്‍ക്കാടിയില്‍ വീട്ടിൽ നിന്നു പോയ യുവാവിനെ കാണാതായി; മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ്, മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

കാസര്‍കോട്: വൊര്‍ക്കാടി, ദേവന്തപ്പടപ്പിലെ കിഷന്‍ കുമാറി (32)നെ കാണാതായി. പിതാവ് ഐത്തപ്പ ഷെട്ടി നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചെങ്കല്‍ ക്വാറിയിലെ റൈറ്ററായി ജോലി ചെയ്തു വരികയായിരുന്നു കിഷന്‍ കുമാര്‍. ജൂലായ് 16ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് വീട്ടില്‍ നിന്നു ഇറങ്ങിയതെന്നു പരാതിയില്‍ പറഞ്ഞു. അതിനു ശേഷം തിരിച്ചെത്തിയില്ല. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സ്വിച്ച് ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വീണ്ടും ആത്മഹത്യാ ശ്രമം; എലിവിഷം കഴിച്ച 16 കാരന്‍ ആശുപത്രിയില്‍; സംഭവം പൊലീസ് ഇന്‍സ്‌പെക്ടറുടെ ശബ്ദസന്ദേശം നാട് ഏറ്റെടുത്തതിന് പിന്നാലെ

കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വീണ്ടും ആത്മഹത്യാശ്രമം. ഒരു ഉന്നതിയില്‍ താമസക്കാരനായ 16കാരനെ എലിവിഷം കഴിച്ച നിലയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷം കഴിച്ചുവെന്ന വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ (വ്യാഴം) രാവിലെയാണ് കുട്ടിയെ ബേഡഡുക്ക താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ എലിവിഷം അകത്തു ചെന്നതായി സ്ഥീരികരിച്ചു. തുടര്‍ന്നാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ബേഡകം തോരോത്തെ ടി. അനശ്വര (19) രണ്ടു ദിവസം മുമ്പാണ് എലിവിഷം കഴിച്ച് …

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന വാഗ്ദാനത്തിൽ നിന്ന് മാംദാനി പിൻവാങ്ങി

പി പി ചെറിയാൻ ന്യൂയോർക്ക്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ന്യൂയോർക്കിലെത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന മുൻ വാഗ്ദാനത്തിൽ നിന്ന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മാംദാനി പിന്മാറി. രാജ്യാന്തര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റ് നടപ്പിലാക്കാൻ തനിക്ക് നിയമപരമായ അധികാരമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സെപ്റ്റംബറിൽ നടക്കുന്ന യു.എൻ പൊതുസഭയിൽ പങ്കെടുക്കാൻ നെതന്യാഹു എത്താനിരിക്കെയാണ് മാംദാനിയുടെ പ്രസ്താവന. അതേസമയം, നെതന്യാഹുവിനെ ന്യൂയോർക്കിലേക്ക് സ്വാഗതം ചെയ്യുന്നില്ലെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ നിയമപരമായ അധികാരമുള്ള ട്രംപ് ഭരണകൂടം അതിന് തയ്യാറാകണമെന്നും മാംദാനി …

അമേരിക്കയിലെ ചൈനീസ് വിദ്യാർത്ഥികളുടെ വിസ റദ്ദാക്കാൻ നിർദ്ദേശം: ട്രംപ് ഭരണകൂടത്തിന് മുന്നിൽ ആവശ്യം ശക്തമാകുന്നു

പി പി ചെറിയാൻവാഷിംഗ്‌ടൺ ഡി സി : അമേരിക്കയിലെ സർവ്വകലാശാലകളിൽ പഠിക്കുന്ന 2,65,000-ത്തിലധികം വരുന്ന ചൈനീസ് വിദ്യാർത്ഥികളുടെ വിസ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യു.എസ്. ജനപ്രതിനിധി അന്നാ പൗലീന ലൂണ ട്രംപ് ഭരണകൂടത്തെ സമീപിച്ചു. യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്ക് അയച്ച കത്തിലാണ് റിപ്പബ്ലിക്കൻ പാർട്ടി അംഗമായ ലൂണ ഈ ആവശ്യം ഉന്നയിച്ചത്. യുഎസ് തിരഞ്ഞെടുപ്പുകളിൽ ചൈനയുടെ ഇടപെടൽ ഉണ്ടായെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ചൈനീസ് പൗരന്മാരുടെ നിലവിലുള്ള എല്ലാ F-1, J-1 …

മംഗൽപ്പാടി, മീഞ്ച ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ദേരമ്പള്ള പാലം തകർന്നിട്ടു വർഷങ്ങളായി : മുഖം തിരിച്ചു അധികൃതർ; പാലം ഉടൻ വേണം: എം.എൽ. അശ്വിനി

ബേരികെ: മംഗൽപ്പാടി, മീഞ്ച ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ദേരമ്പള്ള കോൺക്രീറ്റ് പാലം തകർന്നിട്ടു വർഷങ്ങൾ കഴിഞ്ഞു,ഭരണക്കാർ അത് കണ്ടു രസിക്കുന്നു, പുഴക്കപ്പുറത്തെ മീഞ്ചയിൽ നിന്നും തിരിച്ചും യാത്രചെയ്യാനും ബസ് സ്റ്റാന്റിലെത്താനും 600 മീറ്റർ ദൂരമേയുള്ളൂ .പക്ഷെ പറഞ്ഞതുകൊണ്ട് കാര്യമില്ലല്ലോ . പാലമുണ്ടായാൽ 600 മീറ്റർ നടന്നെത്താവുന്ന ബസ് സ്റ്റാന്റിലെത്താൻ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടിവരുന്നു.വർഷങ്ങളായി നാട്ടുകാർ സഞ്ചാരസ്വാതന്ത്രത്തിനും ഇവിടെ അവഗണിക്കപ്പെടുകയാണ്. നാടുമുഴുവൻ എന്തെല്ലാം സൈസ് റോഡ് വരുന്നു .പാലം വരുന്നു. പാലത്തിനു മുകളിൽ പാലം വരുന്നു. ഇവിടെ ഗ്രാമീണർക്ക് അനുഗ്രഹമായിരുന്നു പാലം …

വയോധികയുടെ രണ്ടര പവൻ സ്വർണ്ണമാല കവർന്ന കേസ്: പ്രതി അറസ്റ്റിൽ

കണ്ണൂര്‍: തനിച്ച് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ നിന്ന് രണ്ടരപവന്റെ ആഭരണം കവര്‍ച്ച ചെയ്ത കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. എളയാവൂര്‍ സൗത്ത് അംഗനവാടിക്ക് സമീപത്തെ വടക്കേചാലില്‍ ഹൗസില്‍ എ.ഷിനേഷിനെ(33) ആണ് എസ്.പി: കൈലാസ് നാഥിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ എസ്.ഐ: ടി.എം.വിപിന്‍ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ എട്ടിന് കീഴ്ത്തള്ളിയിലെ പുഷ്പയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഈ വീടിന്റെ മുകള്‍ നിലയില്‍ താമസിച്ചുവരികയായിരുന്നു ഷിനേഷ്. വയോധികയെ സഹായിക്കാനെന്ന പേരില്‍ വീട്ടിലെത്തിയാണ് മേശവലിപ്പിലുണ്ടായ മാല കവര്‍ച്ച ചെയ്തത്.പ്രതിയെ പിടികൂടിയ സംഘത്തില്‍ എസ്.ഐ: …

ബസ് കാത്തു നില്‍ക്കുകയായിരുന്ന കുടുംബത്തിന്റെ ബാഗ് കൊള്ളയടിച്ച കേസ്; പിതാവിനെ വിറകു കൊള്ളി കൊണ്ട് അടിച്ചുകൊന്ന ആള്‍ അറസ്റ്റില്‍

തളിപ്പറമ്പ്: തളിപ്പറമ്പ് ബസ് സ്റ്റാന്റിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ നിന്നു പണവും മൊബൈല്‍ ഫോണും അടങ്ങിയ ബാഗ് കവര്‍ച്ച ചെയ്ത കേസില്‍ പിതാവിനെ കൊലപ്പെടുത്തിയത് ഉള്‍പ്പെടെ അഞ്ചോളം കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍. ഏര്യം, കണാരംവയലിലെ മുരിങ്ങോത്ത് സന്തോഷ് ഐസകി(48)നെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റു ചെയ്തത്.ജുലൈ 17നാണ് കേസിനാസ്പദമായ സംഭവം. പന്നിയൂര്‍, കസ്തൂരിപ്പറമ്പിലെ ജലീലിന്റെ 12000 രൂപയും മൊബൈല്‍ ഫോണുമടങ്ങിയ ബാഗാണ് മോഷണം പോയത്. ചങ്ങനാശ്ശേരിയിലേക്ക് കുടുംസമേതം പോകാനെത്തിയതായികുന്നു ജലീല്‍. സംഭവത്തില്‍ കേസെടുത്ത പൊലീസ് സിസിടിവി ക്യാമറകളിലെ …

സ്വന്തമായി ഇന്‍വര്‍ട്ടര്‍ നിര്‍മ്മിച്ച് പ്രശസ്തനായ കാഞ്ഞങ്ങാട്ടെ കമാല്‍ അബ്ദുല്‍ റഹ്‌മാന്‍ അന്തരിച്ചു

കാസര്‍കോട്: കാഞ്ഞങ്ങാട്ട് ആദ്യമായി പരസഹായമില്ലാതെ ഇന്‍വര്‍ട്ടര്‍ നിര്‍മ്മിച്ച് ശ്രദ്ധേയനായ അജാനൂര്‍, തെക്കേപ്പുറത്തെ കമാല്‍ അബ്ദുല്‍ റഹ്‌മാന്‍ (73) അന്തരിച്ചു.ഒന്‍പതാം വയസിലാണ് കമാലിന്റെ താല്‍പര്യം വൈദ്യുത മേഖലയിലേക്ക് തിരിഞ്ഞത്.തകരാറിലായ മൈക്ക് സെറ്റ് ശരിയാക്കി കൊണ്ടായിരുന്നു തുടക്കം. വിദ്യാഭ്യാസത്തിനു ശേഷം ഇലക്ട്രിക്കല്‍ മേഖലയില്‍ തന്നെ നിലയുറപ്പിച്ച കമാല്‍ കുടില്‍ വ്യവസായമെന്ന നിലയില്‍ ഇന്‍വര്‍ട്ടര്‍ നിര്‍മ്മിച്ചു തുടങ്ങി. ഇന്‍വര്‍ട്ടറുകള്‍ വ്യാപകമായി ആവശ്യക്കാരില്ലാത്ത കാലത്തും ഇദ്ദേഹത്തിന്റെ പണിശാലയില്‍ തിരക്കൊഴിഞ്ഞ നാളുകള്‍ ഉണ്ടായിരുന്നില്ല. ഭാര്യ: റുഖിയ. മക്കള്‍: മെസാലിന, ഷെമീന, അസീന, ജെസീന, അഞ്ജു. …

പഞ്ചദിന സത്യാഗ്രഹ സമരത്തിന് ഐക്യദാർഢ്യ സത്യഗ്രഹ സമരം

കാസർകോട്: കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംസ്ഥാന കമ്മിറ്റി തിരുവനന്തപുരം ജലഭവന് മുന്നിൽ നടത്തുന്ന പഞ്ചദിന സത്യാഗ്രഹ സമരത്തിന് കാസർകോട്ട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. പൊതുസ്ഥലം മാറ്റം മാനദണ്ഡമനുസരിച്ചു ഉടൻ നടപ്പാക്കുക , ഓർഡറുകൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുക, ഉദ്യോഗസ്ഥ ഭീഷണി അവസാനിപ്പിക്കുക തുടങ്ങിയ മുദ്രവാക്യങ്ങൾ ഉന്നയിച്ചാണ് സത്യഗ്രഹ സമരം. വിദ്യാനഗർ ഡിവിഷൻ ഓഫീസിന് മുന്നിൽ നടന്ന ഐക്യദാർഢ്യ സമരം സി ഐ ടി യു സംസ്ഥാന സെക്രട്ടറി ടി കെ രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ …

ഭാര്യയെയും രണ്ട് മക്കളെയും ക്രൂരമായി കൊലപ്പെടുത്തി; ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍

ഹുസൂര്‍: ഭാര്യയെയും പറക്കമുറ്റാത്ത രണ്ടു മക്കളെയും അതിദാരുണമായി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് വീട്ടിനകത്തു തൂങ്ങി മരിച്ചു. മടിക്കേരി, ഹുസൂരിലെ നിശ്ചിത (27), മക്കളായ നിക്ഷ (12), രക്ഷ (6) എന്നിവരാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. നിശ്ചിതയുടെ ഭര്‍ത്താവ് ഹരീഷ് (42)ആണ് ആത്മഹത്യ ചെയ്തത്.കഴിഞ്ഞ ദിവസം രാത്രിയിലാണ് ക്രൂരമായ കൂട്ടക്കൊലപാതകവും ആത്മഹത്യയും അരങ്ങേറിയത്. ആസൂത്രിതമായാണ് കൂട്ടക്കൊല നടത്തിയതെന്നു സംശയിക്കുന്നു.ഹരീഷിന്റെ കൂടെ താമസിച്ചിരുന്ന മാതാവിനെ തലേനാളിലേ ബന്ധുവീട്ടിലേക്ക് പറഞ്ഞയച്ചിരുന്നു.രാത്രിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടു മക്കളുടെയും ഭാര്യയുടെയും വായയിൽ പ്ലാസ്റ്റര്‍ ഒട്ടിച്ച ശേഷം കഴുത്തുഞെരിച്ചു …

ബേഡകത്ത് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ഗുരുതര നിലയില്‍

കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തോരോത്ത് യുവതി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരനിലയില്‍.ഭര്‍തൃമതിയും ഒരു കുട്ടിയുടെ മാതാവുമായ 32 കാരിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശരീരത്തില്‍ 70 ശതമാനത്തിലധികം പൊള്ളലേറ്റ യുവതിയെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. ശുചിമുറിയില്‍ കയറി കൈഞരമ്പ് മുറിച്ച ശേഷം ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നുവത്രെ. നിലവിളികേട്ടെത്തിയവരാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. കാരണം വ്യക്തമല്ല.