മൊഗ്രാൽ:കുമ്പളയിലെ അപ്രഖ്യാപിത വൈദ്യുതി ലോഡ് ഷെഡ്‌ഡിങ് ഉപഭോക്താക്കൾക്ക് ദുരിതമാകുന്നു. വൈദ്യുതി നിയന്ത്രണത്തിന്റെ പേരിൽ ദിവസവും മൂന്ന് തവണ വരെ മണിക്കൂറുകളോളം നീളുന്ന അപ്രഖ്യാപിത ലോഡ്ഷെഡ്‌ഡിങ് വ്യാപാര വ്യവസായ സ്ഥാപനങ്ങൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾ താറുമാറാക്കുകയാണ്.
സർക്കാരിന്റെ അപ്രഖ്യാപിത ലോഡ് ഷെഡിങ് എത്ര മണിക്ക്,എത്ര സമയംവരെ എന്നൊന്നും ഉപഭോക്താക്കളെ അറിയിക്കുന്നില്ല. അതുകൊണ്ട് തന്നെ സന്നദ്ധ സംഘടനകളുടെയും മറ്റും പരിപാടികളെ വൈദ്യുതിഅധികൃതർ ഇരുട്ടിൽ നിറുത്തുന്നു. കഴിഞ്ഞദിവസം ദേശീയവേദി എക്സിക്യൂട്ടീവ് യോഗം നടന്നുകൊണ്ടിരിക്കെ വൈദ്യുതി തടസ്സം നേരിട്ടു.മൊബൈൽ ടോർച്ച് പ്രകാശിപ്പിച്ച് യോഗം തുടർന്നു . വൈദ്യുതിയുടെ ഒളിച്ചോട്ടത്തിൽ ദേശീയവേദി പ്രതിഷേധം വേറിട്ട കാഴ്ചയായി.
വൈദ്യുതി പ്രതിസന്ധി തടയാൻ ആഭ്യന്തര ഉൽപാദനം വർദ്ധിപ്പിക്കണമെന്നും ദീർഘകാല വൈദ്യുതി കരാർ പുനസ്ഥാപിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നുംയോഗം ആവശ്യപ്പെട്ടു.
വൈദ്യുതി മേഖലയിൽ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ അനിവാര്യമാണെന്നു യോഗം അഭിപ്രായപ്പെട്ടു.







