മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രക്ഷോഭം; തലസ്ഥാനം പ്രക്ഷുബ്ധം

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷന്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് എം പിമാരുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ ഓഫീസിനു മുന്നില്‍ നടക്കാനിരിക്കുന്ന പ്രതിഷേധം തലസ്ഥാന നഗരിയെ കലാപഭൂമിയുടെ സ്ഥിതിയിലെത്തിച്ചു.
ജന്തര്‍മന്തറിന് ഒരു കിലോമീറ്റര്‍ അകലെ പൊലീസിന്റെ വന്‍ സംഘം നിലയുറപ്പിച്ചിരുന്നു. റോഡുകളില്‍ ബാരിക്കേഡുകളും സ്ഥാപിച്ചു. ഏറെ നേരത്തെ സംഘര്‍ഷത്തിനു ശേഷം എം പി മാരടങ്ങിയ ബസുകള്‍ ജന്തര്‍മന്തറിലേക്കു നീങ്ങുന്നുണ്ട്. എം പിമാരെ തടഞ്ഞാല്‍ റോഡിലിരുന്നു പ്രതിഷേധിക്കുമെന്ന് എം പി മാര്‍ പറയുന്നു.

കേരളത്തില്‍ നിന്നുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നു കെ എസ് യുവിന്റേതുള്‍പ്പെയുള്ള കോണ്‍ഗ്രസ് പോഷക സംഘടനാ പ്രവര്‍ത്തകര്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കുന്നതുവരെ ഡല്‍ഹിയില്‍ പ്രക്ഷോഭം തുടരുമെന്നു കോണ്‍ഗ്രസ് നേതാക്കന്മാര്‍ ആവര്‍ത്തിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page