മംഗ്ളൂരു:പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ മൂന്നു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ചിക്ക്മംഗ്‌ളൂരു, മര്‍ളെ പുഴയിൽ കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവം. പന്ത്രണ്ടു വയസുകാരായ തരുണ്‍, ഭുവന്‍, ലിഖിത്ത് എന്നിവരാണ് മരിച്ചത്. മൂവര്‍ക്കും നീന്തല്‍ വശമില്ലെന്നു പറയുന്നു. ഒരാള്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ മറ്റു രണ്ടു പേരും അപകടത്തില്‍പ്പെടുകയായിരുന്നുവെന്ന് സംശയിക്കുന്നു. വിവരമറിഞ്ഞ് എത്തിയവരാണ് കുട്ടികളുടെ മൃതദേഹം പുറത്തെടുത്തത്.








