69.510 ഗ്രാം കഞ്ചാവുമായി തായലങ്ങാടി സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 69.510 ഗ്രാം കഞ്ചാവുമായി തായലങ്ങാടി സ്വദേശി അറസ്റ്റില്‍. കെഇ വളപ്പിലെ അബ്ദുല്‍ ഖാദറി (54)നെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ മെല്‍ബിന്‍ ജോസ് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച രാത്രി 9 മണിയോടെ നെല്ലിക്കുന്ന് ലൈറ്റ് ഹൗസിന് സമീപത്തു വച്ചാണ് ഇയാള്‍ അറസ്റ്റിലായത്. ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തി വരുന്നതിനിടയില്‍ എത്തിയ സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയതെന്ന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page