ബഹു.ജില്ലാ കലക്ടര്‍ അറിയാന്‍: ജില്ലയുടെ വിദ്യാഭ്യാസ തലസ്ഥാനമായ പെരിയയിൽ വില്ലേജ് ഓഫീസര്‍ ഇല്ലാതെ ഒന്നരമാസം; രണ്ട് വര്‍ഷം മുമ്പ് സ്ഥലം മാറിയ വില്ലേജ് അസിസ്റ്റന്റിനു പകരം നിയമനം ഇല്ല, ആവശ്യക്കാര്‍ ഓഫീസ് കയറിയിറങ്ങി കാലു തേഞ്ഞു

കാസര്‍കോട്: കാസര്‍കോട് ജില്ലയുടെ വിദ്യാഭ്യാസ തലസ്ഥാനമായ പെരിയയിൽ വില്ലേജ് ഓഫീസറില്ല. രണ്ടു വര്‍ഷം മുമ്പ് സ്ഥലം മാറിപ്പോയ വില്ലേജ് അസിസ്റ്റന്റിനു പകരം നിയമനവും ഉണ്ടായില്ല. ഓഫീസിൽ നിന്നു ആവശ്യത്തിനു സേവനം ലഭിക്കാതെ ജനങ്ങള്‍ ദുരിതത്തില്‍.വില്ലേജ് ഓഫീസര്‍മാരെ സംസ്ഥാനതലത്തില്‍ സ്ഥലം മാറ്റുന്ന സമയത്ത് പെരിയവില്ലേജ് ഓഫീസറെയും മാറ്റിയിരുന്നു. എന്നാല്‍ സ്ഥലം മാറ്റപ്പെട്ട ആള്‍ ചാര്‍ജ്ജെടുക്കാതെ ട്രിബ്യൂണലിനെ സമീപിച്ച് സ്ഥലം മാറ്റ ഉത്തരവ് മരവിപ്പിച്ചതോടെയാണ് പെരിയ നിവാസികളുടെ ദുരിതകാലം തുടങ്ങിയത്.നിലവിലുള്ള ഒരു ജീവനക്കാര്‍ക്ക് തന്നെയാണ് വില്ലേജ് ഓഫീസറുടെ ചുമതല നല്‍കിയത്. …

ആരിക്കാടി ടോള്‍ ഗേറ്റ്: ബഹുജന മാര്‍ച്ചില്‍ പങ്കെടുത്ത 150 പേര്‍ക്കെതിരെ കേസ്, നിര്‍മ്മാണം ദ്രുതഗതിയില്‍

കാസര്‍കോട്: ആരിക്കാടി ദേശീയപാതയിലെ ടോള്‍ഗേറ്റ് നിര്‍മ്മാണത്തിനെതിരെ ബഹുജന പ്രതിഷേധവും രോഷവും തുടരുന്നതിനിടയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ തുടരുന്നു. പൊലീസ് കാവലില്‍ ആണ് നിര്‍മ്മാണ പ്രവൃത്തികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നത്. ടോള്‍ഗേറ്റ് നിര്‍മ്മാണത്തിനെതിരെ കര്‍മ്മസമിതി തിങ്കളാഴ്ച നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത 150 പേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉണ്ടായ ഉന്തും തള്ളലില്‍ ബാരിക്കേഡുകള്‍ തകര്‍ന്നിരുന്നു. പ്രതിഷേധക്കാരെ പിന്നീട് അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു. സുല്‍ഫിക്കര്‍ (42), ബി എന്‍ മുഹമ്മദലി (62), സൈനുല്‍ ഹവാസ് (25), യൂസഫ് …

കോട്ടിക്കുളത്തെ രഹസ്യങ്ങളുടെ നിലവറ വീണ്ടും തുറന്നു; തൃശൂരില്‍ നിന്നും എത്തിയ പുരാവസ്തു വിദഗ്ദ്ധര്‍ രണ്ടാംഘട്ട പരിശോധന തുടങ്ങി, ശേഖരത്തില്‍ ഡ്യൂപ്ലിക്കേറ്റ് സാധനങ്ങളും

കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷനു സമീപത്തെ വീട്ടിലും ഒറ്റമുറികെട്ടിടത്തിലും കണ്ടെത്തിയ പുരാവസ്തുക്കളുടെ രണ്ടാംഘട്ട പരിശോധന ആരംഭിച്ചു. തിങ്കളാഴ്ച ആരംഭിച്ച പരിശോധനയില്‍ തൃശൂര്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ ഡിവിഷന്‍ ഓഫീസില്‍ നിന്നും എത്തിയ വിദഗ്ദ്ധരാണ് ആരംഭിച്ചത്. ബേക്കല്‍ പൊലീസിന്റെ കാവലിലാണ് പരിശോധന. മുഹമ്മദ് കുഞ്ഞിയുടെ ബന്ധുക്കളും സ്ഥലത്തുണ്ട്.കോട്ടിക്കുളത്തെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലും കടമുറിയിലും മൂന്നാഴ്ച്ച മുമ്പാണ് വന്‍ പുരാവസ്തു ശേഖരം കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ബേക്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം വി ശ്രീദാസ്, …

പൂച്ചക്കാട്ട് ഷവര്‍മ്മ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; 14 കുട്ടികള്‍ ആശുപത്രിയില്‍, ഭക്ഷ്യസുരക്ഷാ വകുപ്പ് സാംപിള്‍ ശേഖരിച്ചു, പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: പള്ളിക്കര പൂച്ചക്കാട്ടെ ഒരു ഹോട്ടലില്‍ നിന്നും കൊണ്ടുവന്ന ഷവര്‍മ്മ കഴിച്ച 14 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. അസ്വസ്ഥതയും ഛര്‍ദ്ദിയും അനുഭവപെട്ടതിനെ തുടര്‍ന്ന് കുട്ടികളെ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂച്ചക്കാട് സ്വദേശികളായ റിഫാ ഫാത്തിമ (16), ഫാത്തിമത്ത് ഷാക്കിയ (13), നഫീസ മന്‍സ (13), നഫീസത്ത് സുല്‍ഫ(13) തുടങ്ങിയ 14 കുട്ടികളാണ് ചികില്‍സ തേടിയത്. തിങ്കളാഴ്ച രാത്രിയിലാണ് കുട്ടികള്‍ ഷവര്‍മ്മ കഴിച്ചത്. പൂച്ചക്കാട് ഒരു പള്ളിയില്‍ നബിദിനാഘോഷ പരിപാടിയുടെ ഭാഗമായി ഭക്ഷണം നല്‍കിയിരുന്നു. പള്ളി പരിസരത്ത് പാചകം ചെയ്യ …

ജമാഅത്ത് നിസ്‌കാരം: കുട്ടികള്‍ക്ക് സൈക്കിളുകള്‍ സമ്മാനം

കാസര്‍കോട്: നിര്‍ബ്ബന്ധ നിസ്‌കാരങ്ങളില്‍ പ്രഭാതം മുതല്‍ രാത്രി വരെയുള്ള എല്ലാ ജമാഅത്ത് നിസ്‌കാരങ്ങളിലും പങ്കെടുത്ത് മാതൃകയായ കുട്ടികളെ നബിദിനത്തില്‍ സൈക്കിളുകള്‍ സമ്മാനിച്ച് അനുമോദിച്ചു. പള്ളിപ്പുഴയിലെ കുഞ്ഞബ്ദുല്ലയുടെ മകന്‍ ഹാഷിം, അബ്ദുള്‍ റഹ്‌മാന്റെ മകന്‍ മുഹമ്മദ് കപ്പല്‍ ബഷീറിന്റെ മകന്‍ ഹംസ എന്നിവരെയാണ് പള്ളിപ്പുഴയിലെ സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തകരായ ഒരു സംഘം യുവാക്കള്‍ നബിദിനപരിപാടിയില്‍ സൈക്കിള്‍ നല്‍കി അനുമോദിച്ചത്. പള്ളിപ്പുഴ മുഹ്‌യദ്ദീന്‍ ജുമാ മസ്ജിദിലെ ജമാഅത്ത് നിസ്‌കാരങ്ങളിലാണ് കുട്ടികള്‍ കൃത്യനിഷ്ഠ പാലിച്ചെത്തിയത്. ജുമാ മസ്ജിദ് ചീഫ് ഇമാം സഈദ് …

കുളിമുറിയില്‍ മൊബൈല്‍ ഫോണ്‍ ക്യാമറ ഉപയോഗിച്ച് യുവതിയുടെ വീഡിയോ പകര്‍ത്താന്‍ ശ്രമം; കാസര്‍കോട് പൊലീസ് കേസെടുത്തു, ഫോണ്‍ ഉടമയെ തെരയുന്നു

കാസര്‍കോട്: വീട്ടിലെ കുളിമുറിയില്‍ കുളിക്കുകയായിരുന്ന യുവതിയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പകര്‍ത്താന്‍ ശ്രമിച്ചതായി പരാതി. 46 കാരി നല്‍കിയ പരാതിയില്‍ 22 കാരനായ ഫോണ്‍ ഉടമയ്‌ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. കുളിക്കുന്നതിനിടയിലാണ് മൊബൈല്‍ ഫോണ്‍ ക്യാമറ ഓണാക്കി വച്ചിരിക്കുന്നത് യുവതി കണ്ടതത്രെ. ഇതോടെ യുവതി ബഹളം വച്ചു. വീട്ടുകാര്‍ ഓടിയെത്തുന്നതിനിടയില്‍ ക്യാമറ സ്ഥാപിച്ച ആളെന്നു സംശയിക്കുന്ന യുവാവ് സ്ഥലത്തു നിന്നു ഓടിപോയി. വീട്ടുകാര്‍ ഫോണ്‍ സഹിതം …

അഡൂരില്‍ ആണ്‍ സുഹൃത്തിന്റെ കുത്തേറ്റ് യുവതി ആശുപത്രിയില്‍; കന്യാന സ്വദേശിയെ തെരയുന്നു, അക്രമം പൊലീസ് സ്റ്റേഷനില്‍ ഉണ്ടായ ഒത്തുതീര്‍പ്പ് വ്യവസ്ഥ ലംഘിച്ച്

കാസര്‍കോട്: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഡൂരില്‍ യുവതിയെ കുത്തികൊല്ലാന്‍ ശ്രമം. സംഭവത്തില്‍ ആണ്‍ സുഹൃത്തിനെ ആദൂര്‍ പൊലീസ് തെരയുന്നു.അഡൂര്‍, കുറത്തിമൂലയിലെ 27കാരിക്കാണ് കുത്തേറ്റത്. തിങ്കളാഴ്ച വൈകുന്നേരം വീട്ടിലേയ്ക്ക് നടന്നു പോവുകയായിരുന്നു യുവതി. ഇതിനിടയില്‍ വഴിയില്‍ കാത്തു നിന്നിരുന്ന ആണ്‍ സുഹൃത്തായ കര്‍ണ്ണാടക, മണ്ടക്കോല്‍ സ്വദേശിയായ പ്രതാപ് കത്തികൊണ്ട് യുവതിയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. യുവതി നിലവിളിച്ചപ്പോള്‍ അക്രമം നടത്തിയ ആള്‍ ഓടി രക്ഷപ്പെട്ടു. യുവതി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ.് വിവാഹിതയാണ് യുവതി. ഭര്‍ത്താവില്‍ നിന്നുള്ള വിവാഹ മോചനത്തിനു …

കൂലിപ്പണിക്കാരന്‍ ജോലി സ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: കൂലിപ്പണിക്കാരന്‍ ജോലി സ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചു. പെര്‍ള, ബജകൂഡ്‌ലുവിലെ പരേതരായ ബി എം ഐത്തപ്പ- അരുണ ദമ്പതികളുടെ മകന്‍ ജയപ്രകാശ് (51)ആണ് മരിച്ചത്. മിത്തൂരിലെ ജോലി സ്ഥലത്ത് തിങ്കളാഴ്ചയാണ് സംഭവം. ഉടന്‍ പെര്‍ളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലു രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. പെര്‍ലത്തടുക്ക അംഗണ്‍വാടിയിലെ അധ്യാപികയായ മീനാക്ഷിയാണ് ഭാര്യ. ധനുഷ്, ഹൃതിക് എന്നിവര്‍ മക്കളാണ്.

ഉപ്പള, സോങ്കാലിലെ 33.5 കിലോ കഞ്ചാവ് വേട്ട; കൂട്ടുപ്രതിയും അറസ്റ്റില്‍, പിടിയിലായത് കുക്കാറിലെ ഹമീദ്

കാസര്‍കോട്: ഉപ്പള, സോങ്കാലിലെ വീട്ടില്‍ നിന്നു 33.5 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ കൂട്ടുപ്രതി കൂടി അറസ്റ്റില്‍. ഉപ്പള, കുക്കാറിലെ ഹമീദ് എന്ന ടിപ്പര്‍ ഹമീദ് (32) ആണ് മഞ്ചേശ്വരം പൊലീസിന്റെ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തുവരുന്നു.ജൂണ്‍ 1ന് ആണ് കേസിനാസ്പദമായ സംഭവം. ഉപ്പള, സോങ്കാലിലെ എ അശോക (45)യുടെ വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിനു അടിയില്‍ ചാക്കുകളില്‍ നിറച്ചു വച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയിരുന്നത്. അശോകനെ ചോദ്യം ചെയ്തപ്പോഴാണ് ഹമീദ് കൂട്ടുപ്രതിയാണെന്നു വ്യക്തമായതെന്നു പൊലീസ് പറഞ്ഞു.

എച്ച് എ എല്‍ കമ്പനി ജീവനക്കാരന്‍ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍; ജീവനൊടുക്കിയത് കുതിരപ്പാടി സ്വദേശി

കാസര്‍കോട്: സീതാംഗോളിയിലുള്ള എച്ച് എ എല്‍ കമ്പനിയില്‍ താല്‍ക്കാലിക ജീവനക്കാരനായ യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മായിപ്പാടി, കുതിപ്പാടിയിലെ ശങ്കര പാട്ടാളിയുടെ മകന്‍ ഹരികൃഷ്ണ (22)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് ഹരികൃഷ്ണ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവസമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ആത്മഹത്യ ചെയ്യാന്‍ ഇടയായ കാരണം എന്താണെന്നു അറിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. വിദ്യാനഗര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മാതാവ്: രതി. സഹോദരന്‍: കിരണ്‍.

സഹോദരനൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന പ്രതിശ്രുത വധു ബസിടിച്ച് മരിച്ചു

മംഗ്‌ളൂരു: രണ്ടാഴ്ച കഴിഞ്ഞ് വിവാഹിതയാകേണ്ടിയിരുന്ന യുവതി വാഹനാപകടത്തില്‍ മരിച്ചു. ശിമോഗ, ദുമ്മള്ളി, ശിവപുരത്തെ കവിത(22)യാണ് മരിച്ചത്. എംഎസ്‌സി വിദ്യാര്‍ത്ഥിനിയാണ്.കഴിഞ്ഞ ദിവസം സഹോദരന്‍ ഓടിച്ചിരുന്ന ബൈക്കിന്റെ പിന്‍സീറ്റില്‍ ഇരുന്ന് ആശുപത്രിയിലേക്ക് പോവുകയായിരുന്നു കവിത. ഇതിനിടയില്‍ എതിര്‍ഭാഗത്തു നിന്നു എത്തിയ ബസിടിച്ച് ബൈക്ക് മറിഞ്ഞാണ് അപകടം. ഗുരുതരമായി പരിക്കേറ്റ കവിതയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സഹോദരന് നിസാര പരിക്കേറ്റു. സെപ്തംബര്‍ 25ന് കവിതയുടെ കല്യാണം നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് ദാരുണമായ അപകടം ഉണ്ടായത്.

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ സെപ്റ്റംബര്‍ 25 വരെ

കൊല്ലം: ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി 2025-26 അധ്യയന വര്‍ഷത്തെ യു ജി, പി ജി പ്രോഗ്രാമുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുവാനുള്ള തീയതി സെപ്റ്റംബര്‍ 25 വരെ നീട്ടി.28 യു.ജി / പി.ജി കോഴ്സുകള്‍ക്കാണ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 16 യു ജി പ്രോഗ്രാമുകളും, 12 പി ജി പ്രോഗ്രാമുകളുമാണുള്ളത്.ഇതില്‍ ആറ് പ്രോഗ്രാമുകള്‍ നാലുവര്‍ഷ ബിരുദ കോഴ്സുകളാണ്. നാലു വര്‍ഷ ഓണേഴ്‌സ് ബിരുദത്തിന് ചേരുന്നവര്‍ക്ക് 3 വര്‍ഷം കഴിഞ്ഞാല്‍ നിശ്ചിത ക്രെഡിറ്റ് ലഭിക്കുന്ന മുറക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റോടു കൂടി …

പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്ഉച്ചയ്ക്ക് ഒന്നരക്ക്; ജലഘോഷയാത്രയ്ക്ക് ശേഷം മത്സര വള്ളം കളി

പത്തനംതിട്ട: പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് (ചൊവ്വ)ഉച്ചയ്ക്ക് ഒന്നരയ്ക്ക് ജലഘോഷയാത്രയോടെ ആരംഭിക്കും. ഘോഷയാത്രയ്ക്കു ശേഷമാരംഭിക്കുന്ന മത്സര വള്ളം കളി മന്ത്രി വീണാ ജോര്‍ജ് ഫ്‌ളാഗ് ഓഫ് ചെയ്യും.എ, ബി ബാച്ചുകളിലായി 51 പള്ളിയോടങ്ങളാണ് ജലമേളയില്‍ പങ്കെടുക്കുന്നത്.നെഹ്‌റു ട്രോഫി വള്ളം കളി മാതൃകയില്‍ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഫിനിഷ് ചെയ്യുന്ന പള്ളിയോടങ്ങള്‍ വിജയികളാകും.മത്സരത്തില്‍ കൃത്യത ഉറപ്പാക്കാന്‍ ഡിജിറ്റില്‍ സംവിധാനം സ്റ്റാര്‍ട്ടിംഗ് പോയന്റിലും ഫിനിഷിംഗ് പോയന്റിലും ക്രമീകരിച്ചിട്ടുണ്ട്. വള്ളം കളിയോടനുബന്ധിച്ച് ഇന്ന് പത്തനംതിട്ട ജില്ലയ്ക്ക് അവധി പ്രഖ്യാപിച്ചു.മന്ത്രിമാരായ …

കാസര്‍കോട്-ഉക്കിനടുക്ക, പൈക്ക-മുള്ളേരിയ റൂട്ടുകളില്‍ സ്വകാര്യ ബസ് അനിശ്ചിതകാല പണിമുടക്ക് 29 മുതല്‍

കാസര്‍കോട്: ചെര്‍ക്കള ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് റോഡിലെ അപകടകരമായ കുണ്ടും കുഴികളും നികത്തി ഉടന്‍ ഗതാഗതയോഗ്യമാക്കിയില്ലെങ്കില്‍ 29 മുതല്‍ കാസര്‍കോട്-ചെര്‍ക്കള-നെല്ലിക്കട്ട-ബദിയടുക്ക-പെര്‍ള റൂട്ടിലും പൈക്ക-മുള്ളേരിയ റൂട്ടിലും സ്വകാര്യ ബസ് സര്‍വീസ് അനിശ്ചിത കാലത്തേക്ക് നിറുത്തിവയ്ക്കുമെന്ന് പ്രൈഡ് ബസ് തൊഴിലാളി യൂണിയന്‍ ബദിയഡുക്ക മേഖല പ്രസിഡന്റ് ഹാരിസ് ബദിയടുക്ക മുന്നറിയിച്ചു. കാസര്‍കോട് മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം ആരംഭിക്കാനിരിക്കെ, കാസര്‍കോട്ട് നിന്ന് അവിടേക്കുള്ള അന്തര്‍ സംസ്ഥാന റോഡ് ആകെ തകര്‍ന്നിരിക്കുകയാണെന്നു ജില്ലാ കളക്ടര്‍ എന്‍.എ നെല്ലിക്കുന്നു എം.എല്‍.എ, പിഡബ്ല്യുഡി, കിഫ്ബി, ആര്‍.ടി.ഒ …

ഇരിയണ്ണി, മഞ്ചക്കല്ലില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവ എഞ്ചിനീയര്‍ മരിച്ചു; മരിച്ചത് വട്ടംതട്ട സ്വദേശി

കാസര്‍കോട്: ഇരിയണ്ണി, മഞ്ചക്കല്ലില്‍ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യുവ എഞ്ചിനീയര്‍ മരിച്ചു. ബേത്തൂര്‍പാറ, വട്ടംതട്ട തീര്‍ത്തക്കര, സ്വദേശി വിജയന്റെ മകന്‍ ജിതേഷ് (22) ആണ് മരിച്ചത്.തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെയാണ് അപകടം. കാനത്തൂര്‍ ഭാഗത്തു നിന്നു ഇരിയണ്ണിയിലേയ്ക്ക് വരികയായിരുന്നു ബൈക്ക്. ബംഗ്ളൂരുവില്‍ എയര്‍നോട്ടിക് എഞ്ചിനീയര്‍ ആണ് ജിതേഷ്. ഓണാഘോഷത്തിനാണ് നാട്ടില്‍ എത്തിയത്. വിവരമറിഞ്ഞ് ആദൂര്‍ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. മാതാവ്: ശാലിനി. സഹോദരന്‍: ജിഷ്ണു.

വേലാശ്വരം, പാണന്തോട്ട് ഒറ്റക്ക് താമസിക്കുന്ന ആളുടെ മൃതദേഹം വാതില്‍പ്പടിയില്‍ അഴുകിയ നിലയില്‍

കാസര്‍കോട്: അജാനൂര്‍ പഞ്ചായത്തിലെ വേലാശ്വരം, പാണന്തോട്ട് ഗൃഹനാഥന്റെ മൃതദേഹം അഴുകിയ നിലയില്‍ കാണപ്പെട്ടു. പാണന്തോട്ടെ ശിവാനന്ദ(75)ന്റെ മൃതദേഹമാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് വീടിന്റെ വാതില്‍പ്പടിക്കല്‍ കാണപ്പെട്ടത്. അഞ്ചു ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പൊലീസ് സ്ഥലത്തെത്തി. വര്‍ഷങ്ങളായി തനിച്ച് താമസിക്കുകയായിരുന്നു. ഭാര്യ തങ്കമണി മറ്റൊരിടത്താണ് താമസം. മൂത്ത മകള്‍ ഏതാനും ദിവസം മുമ്പ് ഫോണില്‍ വിളിച്ചിരുന്നുവെങ്കിലും എടുത്തിരുന്നില്ല. ഇതിനിടയിലാണ് മൃതദേഹം കാണപ്പെട്ടത്. ഒറ്റപ്പെട്ട സ്ഥലത്താണ് ശിവാനന്ദന്റെ വീട്. മക്കള്‍: രജനി, മിനി, സരസ്വതി.

കൊല്ലത്ത് നിന്നു കാണാതായ പെണ്‍കുട്ടികളെയും ആണ്‍കുട്ടിയെയും പറശ്ശിനിക്കടവില്‍ കണ്ടെത്തി; കൂടെ ഉണ്ടായിരുന്ന യുവാവും പൊലീസ് കസ്റ്റഡിയില്‍

കണ്ണൂര്‍: കൊല്ലത്തു നിന്നു കാണാതായ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടിയെയും ആണ്‍കുട്ടിയെയും പൊലീസ് പറശ്ശിനിക്കടവില്‍ കണ്ടെത്തി. ഇവരുടെ കൂടെ ഉണ്ടായിരുന്ന യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. നാലുപേരെയും തിങ്കളാഴ്ച രാവിലെ കൊല്ലം, പറവൂര്‍ പൊലീസിനു കൈമാറി.ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് നാലുപേരെയും പറവൂരില്‍ നിന്നു കാണാതായത്. വീട്ടുകാര്‍ നല്‍കിയ പരാതികളില്‍ കേസെടുത്തിരുന്നുവെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വിവിധ സ്ഥലങ്ങളില്‍ കറങ്ങിയ ശേഷം നാലുപേരും കഴിഞ്ഞ ദിവസമാണ് പറശ്ശിനിക്കടവില്‍ എത്തിയത്. കാണാതായവര്‍ പറശ്ശിനിക്കടവില്‍ ഉണ്ടെന്ന സൂചന ലഭിച്ച പറവൂര്‍ പൊലീസ് വിവരം തളിപ്പറമ്പ് …

വിവാഹം മുടങ്ങി; 26 കാരി ഓഫീസില്‍ ജീവനൊടുക്കി

മാണ്ഡ്യ: വിവാഹം മുടങ്ങിയതില്‍ മനം നൊന്ത് 26കാരി ഓഫീസിനകത്ത് അമിതമായി ഉറക്ക ഗുളിക കഴിച്ച് ജീവനൊടുക്കി. മാണ്ഡ്യ ജില്ലയിലെ കെ ആര്‍ പേട്ടയിലാണ് സംഭവം. വലഗരെ സ്വദേശിനിയും കിക്കേരി, കര്‍ഷക സമ്പര്‍ക്ക കേന്ദ്രം ജീവനക്കാരിയുമായ കാവ്യ (26)യാണ് മരിച്ചത്. യുവതിയും ഹാസന്‍ സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം 15 ദിവസങ്ങള്‍ക്ക് മുമ്പ് തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനത്തില്‍ നിന്നു യുവാവിന്റെ വീട്ടുകാര്‍ കഴിഞ്ഞ ദിവസം പിന്‍മാറി. ഇതില്‍ മനം നൊന്ത കാവ്യ ഓഫീസില്‍ വച്ച് അമിതമായി ഉറക്ക …