കൊല്ലത്ത് നിന്നു കാണാതായ പെണ്‍കുട്ടികളെയും ആണ്‍കുട്ടിയെയും പറശ്ശിനിക്കടവില്‍ കണ്ടെത്തി; കൂടെ ഉണ്ടായിരുന്ന യുവാവും പൊലീസ് കസ്റ്റഡിയില്‍

കണ്ണൂര്‍: കൊല്ലത്തു നിന്നു കാണാതായ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടിയെയും ആണ്‍കുട്ടിയെയും പൊലീസ് പറശ്ശിനിക്കടവില്‍ കണ്ടെത്തി. ഇവരുടെ കൂടെ ഉണ്ടായിരുന്ന യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. നാലുപേരെയും തിങ്കളാഴ്ച രാവിലെ കൊല്ലം, പറവൂര്‍ പൊലീസിനു കൈമാറി.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് നാലുപേരെയും പറവൂരില്‍ നിന്നു കാണാതായത്. വീട്ടുകാര്‍ നല്‍കിയ പരാതികളില്‍ കേസെടുത്തിരുന്നുവെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വിവിധ സ്ഥലങ്ങളില്‍ കറങ്ങിയ ശേഷം നാലുപേരും കഴിഞ്ഞ ദിവസമാണ് പറശ്ശിനിക്കടവില്‍ എത്തിയത്. കാണാതായവര്‍ പറശ്ശിനിക്കടവില്‍ ഉണ്ടെന്ന സൂചന ലഭിച്ച പറവൂര്‍ പൊലീസ് വിവരം തളിപ്പറമ്പ് പൊലീസിനു കൈമാറുകയായിരുന്നു. തളിപ്പറമ്പ് പൊലീസ് പറശ്ശിനിക്കടവിന്റെ വിവിധ ഭാഗങ്ങളില്‍ തെരച്ചില്‍ നടത്തിയാണ് നാലുപേരെയും കണ്ടെത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page