കാസര്‍കോട്: വീട്ടിലെ കുളിമുറിയില്‍ കുളിക്കുകയായിരുന്ന യുവതിയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പകര്‍ത്താന്‍ ശ്രമിച്ചതായി പരാതി. 46 കാരി നല്‍കിയ പരാതിയില്‍ 22 കാരനായ ഫോണ്‍ ഉടമയ്‌ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. കുളിക്കുന്നതിനിടയിലാണ് മൊബൈല്‍ ഫോണ്‍ ക്യാമറ ഓണാക്കി വച്ചിരിക്കുന്നത് യുവതി കണ്ടതത്രെ. ഇതോടെ യുവതി ബഹളം വച്ചു. വീട്ടുകാര്‍ ഓടിയെത്തുന്നതിനിടയില്‍ ക്യാമറ സ്ഥാപിച്ച ആളെന്നു സംശയിക്കുന്ന യുവാവ് സ്ഥലത്തു നിന്നു ഓടിപോയി. വീട്ടുകാര്‍ ഫോണ്‍ സഹിതം എത്തിയാണ് ടൗണ്‍ പൊലീസില്‍ പരാതി നല്‍കിയത്. ഫോണ്‍ ഉടമ ഒരു 22 കാരന്‍ ആണെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള പ്രാഥമിക വിവരം. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരുന്നു.








