അഡൂരില്‍ ആണ്‍ സുഹൃത്തിന്റെ കുത്തേറ്റ് യുവതി ആശുപത്രിയില്‍; കന്യാന സ്വദേശിയെ തെരയുന്നു, അക്രമം പൊലീസ് സ്റ്റേഷനില്‍ ഉണ്ടായ ഒത്തുതീര്‍പ്പ് വ്യവസ്ഥ ലംഘിച്ച്

കാസര്‍കോട്: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഡൂരില്‍ യുവതിയെ കുത്തികൊല്ലാന്‍ ശ്രമം. സംഭവത്തില്‍ ആണ്‍ സുഹൃത്തിനെ ആദൂര്‍ പൊലീസ് തെരയുന്നു.
അഡൂര്‍, കുറത്തിമൂലയിലെ 27കാരിക്കാണ് കുത്തേറ്റത്. തിങ്കളാഴ്ച വൈകുന്നേരം വീട്ടിലേയ്ക്ക് നടന്നു പോവുകയായിരുന്നു യുവതി. ഇതിനിടയില്‍ വഴിയില്‍ കാത്തു നിന്നിരുന്ന ആണ്‍ സുഹൃത്തായ കര്‍ണ്ണാടക, മണ്ടക്കോല്‍ സ്വദേശിയായ പ്രതാപ് കത്തികൊണ്ട് യുവതിയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. യുവതി നിലവിളിച്ചപ്പോള്‍ അക്രമം നടത്തിയ ആള്‍ ഓടി രക്ഷപ്പെട്ടു. യുവതി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ.് വിവാഹിതയാണ് യുവതി. ഭര്‍ത്താവില്‍ നിന്നുള്ള വിവാഹ മോചനത്തിനു നല്‍കിയ കേസ് നിലവിലുണ്ട്. ഭര്‍ത്താവിന്റെ സുഹൃത്താണ് അക്രമം നടത്തിയ പ്രതാപന്‍. ഇയാള്‍ തന്നെ നിരന്തരം ശല്യം ചെയ്യുന്നതായി കാണിച്ച് യുവതി നേരത്തെ വനിതാ പൊലീസിലും ആദൂര്‍ പൊലീസിലും പരാതി നല്‍കിയിരുന്നു. പൊലീസ് സ്റ്റേഷനില്‍ നടത്തിയ ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ ഇനി ശല്യം ഉണ്ടാകില്ലെന്നു ഉറപ്പു നല്‍കിയതിനാല്‍ തുടര്‍ നടപടികള്‍ ഉണ്ടായിരുന്നില്ല. പ്രസ്തുത തീരുമാനത്തിനു പിന്നാലെയാണ് യുവതിയെ വഴിയില്‍ കാത്തു നിന്നു കുത്തിക്കൊല്ലാന്‍ പ്രതാപന്‍ ശ്രമിച്ചതെന്നു പൊലീസ് കേന്ദ്രങ്ങള്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തലയില്ലാത്ത മൃതദേഹം കരയ്ക്കടിഞ്ഞ സംഭവത്തില്‍ ദുരൂഹത കനക്കുന്നു; മൃതദേഹത്തില്‍ മുറിവുകളും തുന്നലുകളും, നേരത്തെ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം കാസര്‍കോട്ട് എത്തിയത് എങ്ങനെ?
Scroll to top

You cannot copy content of this page