ജമാഅത്ത് നിസ്‌കാരം: കുട്ടികള്‍ക്ക് സൈക്കിളുകള്‍ സമ്മാനം

കാസര്‍കോട്: നിര്‍ബ്ബന്ധ നിസ്‌കാരങ്ങളില്‍ പ്രഭാതം മുതല്‍ രാത്രി വരെയുള്ള എല്ലാ ജമാഅത്ത് നിസ്‌കാരങ്ങളിലും പങ്കെടുത്ത് മാതൃകയായ കുട്ടികളെ നബിദിനത്തില്‍ സൈക്കിളുകള്‍ സമ്മാനിച്ച് അനുമോദിച്ചു. പള്ളിപ്പുഴയിലെ കുഞ്ഞബ്ദുല്ലയുടെ മകന്‍ ഹാഷിം, അബ്ദുള്‍ റഹ്‌മാന്റെ മകന്‍ മുഹമ്മദ് കപ്പല്‍ ബഷീറിന്റെ മകന്‍ ഹംസ എന്നിവരെയാണ് പള്ളിപ്പുഴയിലെ സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തകരായ ഒരു സംഘം യുവാക്കള്‍ നബിദിനപരിപാടിയില്‍ സൈക്കിള്‍ നല്‍കി അനുമോദിച്ചത്. പള്ളിപ്പുഴ മുഹ്‌യദ്ദീന്‍ ജുമാ മസ്ജിദിലെ ജമാഅത്ത് നിസ്‌കാരങ്ങളിലാണ് കുട്ടികള്‍ കൃത്യനിഷ്ഠ പാലിച്ചെത്തിയത്. ജുമാ മസ്ജിദ് ചീഫ് ഇമാം സഈദ് സഅദി സൈക്കിളുകള്‍ സമ്മാനിച്ചു. ജമാഅത്ത് ഭാരവാഹികള്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page