കാസര്‍കോട്: കൂലിപ്പണിക്കാരന്‍ ജോലി സ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചു. പെര്‍ള, ബജകൂഡ്‌ലുവിലെ പരേതരായ ബി എം ഐത്തപ്പ- അരുണ ദമ്പതികളുടെ മകന്‍ ജയപ്രകാശ് (51)ആണ് മരിച്ചത്. മിത്തൂരിലെ ജോലി സ്ഥലത്ത് തിങ്കളാഴ്ചയാണ് സംഭവം. ഉടന്‍ പെര്‍ളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലു രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. പെര്‍ലത്തടുക്ക അംഗണ്‍വാടിയിലെ അധ്യാപികയായ മീനാക്ഷിയാണ് ഭാര്യ. ധനുഷ്, ഹൃതിക് എന്നിവര്‍ മക്കളാണ്.







