പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്ഉച്ചയ്ക്ക് ഒന്നരക്ക്; ജലഘോഷയാത്രയ്ക്ക് ശേഷം മത്സര വള്ളം കളി

പത്തനംതിട്ട: പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് (ചൊവ്വ)
ഉച്ചയ്ക്ക് ഒന്നരയ്ക്ക് ജലഘോഷയാത്രയോടെ ആരംഭിക്കും. ഘോഷയാത്രയ്ക്കു ശേഷമാരംഭിക്കുന്ന മത്സര വള്ളം കളി മന്ത്രി വീണാ ജോര്‍ജ് ഫ്‌ളാഗ് ഓഫ് ചെയ്യും.
എ, ബി ബാച്ചുകളിലായി 51 പള്ളിയോടങ്ങളാണ് ജലമേളയില്‍ പങ്കെടുക്കുന്നത്.
നെഹ്‌റു ട്രോഫി വള്ളം കളി മാതൃകയില്‍ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഫിനിഷ് ചെയ്യുന്ന പള്ളിയോടങ്ങള്‍ വിജയികളാകും.
മത്സരത്തില്‍ കൃത്യത ഉറപ്പാക്കാന്‍ ഡിജിറ്റില്‍ സംവിധാനം സ്റ്റാര്‍ട്ടിംഗ് പോയന്റിലും ഫിനിഷിംഗ് പോയന്റിലും ക്രമീകരിച്ചിട്ടുണ്ട്. വള്ളം കളിയോടനുബന്ധിച്ച് ഇന്ന് പത്തനംതിട്ട ജില്ലയ്ക്ക് അവധി പ്രഖ്യാപിച്ചു.
മന്ത്രിമാരായ കെ. രാജന്‍, പി പ്രസാദ്, റോഷി അഗസ്റ്റിന്‍, സജി ചെറിയാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page