കോട്ടിക്കുളത്തെ രഹസ്യങ്ങളുടെ നിലവറ വീണ്ടും തുറന്നു; തൃശൂരില്‍ നിന്നും എത്തിയ പുരാവസ്തു വിദഗ്ദ്ധര്‍ രണ്ടാംഘട്ട പരിശോധന തുടങ്ങി, ശേഖരത്തില്‍ ഡ്യൂപ്ലിക്കേറ്റ് സാധനങ്ങളും

കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷനു സമീപത്തെ വീട്ടിലും ഒറ്റമുറികെട്ടിടത്തിലും കണ്ടെത്തിയ പുരാവസ്തുക്കളുടെ രണ്ടാംഘട്ട പരിശോധന ആരംഭിച്ചു. തിങ്കളാഴ്ച ആരംഭിച്ച പരിശോധനയില്‍ തൃശൂര്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ ഡിവിഷന്‍ ഓഫീസില്‍ നിന്നും എത്തിയ വിദഗ്ദ്ധരാണ് ആരംഭിച്ചത്. ബേക്കല്‍ പൊലീസിന്റെ കാവലിലാണ് പരിശോധന. മുഹമ്മദ് കുഞ്ഞിയുടെ ബന്ധുക്കളും സ്ഥലത്തുണ്ട്.
കോട്ടിക്കുളത്തെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലും കടമുറിയിലും മൂന്നാഴ്ച്ച മുമ്പാണ് വന്‍ പുരാവസ്തു ശേഖരം കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ബേക്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം വി ശ്രീദാസ്, എസ് ഐ സവ്യസാചി എന്നിവരുടെ നേതൃത്വത്തില്‍ തുറന്നു നടത്തിയ പരിശോധനയില്‍ തോക്കുകളും വാളുകളും കണ്ടെത്തിയിരുന്നത്. അന്ന് പുരാവസ്തുക്കള്‍ക്കിടയില്‍ പാമ്പിനെ കണ്ടതിനാല്‍ പൊലീസ് പരിശോധന അവസാനിപ്പിക്കുകയും വിവരം പുരാവസ്തു വിദഗ്ദ്ധരെ അറിയിക്കുകയും ചെയ്തിരുന്നു. ആദ്യ സംഘം പ്രാഥമിക പരിശോധന നടത്തുകയും വിശദമായ പരിശോധന വേണമെന്നും വ്യക്തമാക്കി മടങ്ങിയിരുന്നു. തുടര്‍ പരിശോധനയ്ക്കായാണ് സംഘം തിങ്കളാഴ്ച വീണ്ടും എത്തിയത്.
ഏഴുവര്‍ഷം മുമ്പ് മുഹമ്മദ് കുഞ്ഞി മരണപ്പെട്ടതിനു ശേഷം വീടും കടയും അടഞ്ഞു കിടക്കുകയായിരുന്നു. പുരാവസ്തുക്കളുടെ സമ്പാദനത്തോട് താല്‍പ്പര്യം ഉള്ള ആളായിരുന്നു മുഹമ്മദ് കുഞ്ഞി. ഇതു മുതലെടുത്തു ചിലര്‍ പുരാവസ്തുക്കളെന്നു വിശ്വസിപ്പിച്ച് വ്യാജ സാധനങ്ങള്‍ നല്‍കിയതായും പരിശോധനയില്‍ സംശയം ഉയര്‍ന്നിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തലയില്ലാത്ത മൃതദേഹം കരയ്ക്കടിഞ്ഞ സംഭവത്തില്‍ ദുരൂഹത കനക്കുന്നു; മൃതദേഹത്തില്‍ മുറിവുകളും തുന്നലുകളും, നേരത്തെ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം കാസര്‍കോട്ട് എത്തിയത് എങ്ങനെ?
Scroll to top

You cannot copy content of this page