മംഗ്‌ളൂരു: രണ്ടാഴ്ച കഴിഞ്ഞ് വിവാഹിതയാകേണ്ടിയിരുന്ന യുവതി വാഹനാപകടത്തില്‍ മരിച്ചു. ശിമോഗ, ദുമ്മള്ളി, ശിവപുരത്തെ കവിത(22)യാണ് മരിച്ചത്. എംഎസ്‌സി വിദ്യാര്‍ത്ഥിനിയാണ്.
കഴിഞ്ഞ ദിവസം സഹോദരന്‍ ഓടിച്ചിരുന്ന ബൈക്കിന്റെ പിന്‍സീറ്റില്‍ ഇരുന്ന് ആശുപത്രിയിലേക്ക് പോവുകയായിരുന്നു കവിത. ഇതിനിടയില്‍ എതിര്‍ഭാഗത്തു നിന്നു എത്തിയ ബസിടിച്ച് ബൈക്ക് മറിഞ്ഞാണ് അപകടം. ഗുരുതരമായി പരിക്കേറ്റ കവിതയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സഹോദരന് നിസാര പരിക്കേറ്റു. സെപ്തംബര്‍ 25ന് കവിതയുടെ കല്യാണം നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് ദാരുണമായ അപകടം ഉണ്ടായത്.







