കാസര്‍കോട്: സീതാംഗോളിയിലുള്ള എച്ച് എ എല്‍ കമ്പനിയില്‍ താല്‍ക്കാലിക ജീവനക്കാരനായ യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മായിപ്പാടി, കുതിപ്പാടിയിലെ ശങ്കര പാട്ടാളിയുടെ മകന്‍ ഹരികൃഷ്ണ (22)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് ഹരികൃഷ്ണ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവസമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ആത്മഹത്യ ചെയ്യാന്‍ ഇടയായ കാരണം എന്താണെന്നു അറിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. വിദ്യാനഗര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മാതാവ്: രതി. സഹോദരന്‍: കിരണ്‍.







