ആരിക്കാടി ടോള്‍ ഗേറ്റ്: ബഹുജന മാര്‍ച്ചില്‍ പങ്കെടുത്ത 150 പേര്‍ക്കെതിരെ കേസ്, നിര്‍മ്മാണം ദ്രുതഗതിയില്‍

കാസര്‍കോട്: ആരിക്കാടി ദേശീയപാതയിലെ ടോള്‍ഗേറ്റ് നിര്‍മ്മാണത്തിനെതിരെ ബഹുജന പ്രതിഷേധവും രോഷവും തുടരുന്നതിനിടയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ തുടരുന്നു. പൊലീസ് കാവലില്‍ ആണ് നിര്‍മ്മാണ പ്രവൃത്തികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നത്. ടോള്‍ഗേറ്റ് നിര്‍മ്മാണത്തിനെതിരെ കര്‍മ്മസമിതി തിങ്കളാഴ്ച നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത 150 പേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉണ്ടായ ഉന്തും തള്ളലില്‍ ബാരിക്കേഡുകള്‍ തകര്‍ന്നിരുന്നു. പ്രതിഷേധക്കാരെ പിന്നീട് അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു. സുല്‍ഫിക്കര്‍ (42), ബി എന്‍ മുഹമ്മദലി (62), സൈനുല്‍ ഹവാസ് (25), യൂസഫ് ഉളുവാര്‍ (45), അബ്ദുല്‍ മുനീര്‍ (36), മൊയ്തീന്‍ കുഞ്ഞി (37), അന്‍വര്‍ (49), മാഹിന്‍ കളത്ത്(34), അബ്ദുല്‍ മജീദ് (24) അബ്ദുല്‍ ലത്തീഫ്(45) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തലയില്ലാത്ത മൃതദേഹം കരയ്ക്കടിഞ്ഞ സംഭവത്തില്‍ ദുരൂഹത കനക്കുന്നു; മൃതദേഹത്തില്‍ മുറിവുകളും തുന്നലുകളും, നേരത്തെ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം കാസര്‍കോട്ട് എത്തിയത് എങ്ങനെ?
Scroll to top

You cannot copy content of this page