കാസര്‍കോട്: ഉപ്പള, സോങ്കാലിലെ വീട്ടില്‍ നിന്നു 33.5 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ കൂട്ടുപ്രതി കൂടി അറസ്റ്റില്‍. ഉപ്പള, കുക്കാറിലെ ഹമീദ് എന്ന ടിപ്പര്‍ ഹമീദ് (32) ആണ് മഞ്ചേശ്വരം പൊലീസിന്റെ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തുവരുന്നു.
ജൂണ്‍ 1ന് ആണ് കേസിനാസ്പദമായ സംഭവം. ഉപ്പള, സോങ്കാലിലെ എ അശോക (45)യുടെ വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിനു അടിയില്‍ ചാക്കുകളില്‍ നിറച്ചു വച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയിരുന്നത്. അശോകനെ ചോദ്യം ചെയ്തപ്പോഴാണ് ഹമീദ് കൂട്ടുപ്രതിയാണെന്നു വ്യക്തമായതെന്നു പൊലീസ് പറഞ്ഞു.








