ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ സെപ്റ്റംബര്‍ 25 വരെ

കൊല്ലം: ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി 2025-26 അധ്യയന വര്‍ഷത്തെ യു ജി, പി ജി പ്രോഗ്രാമുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുവാനുള്ള തീയതി സെപ്റ്റംബര്‍ 25 വരെ നീട്ടി.
28 യു.ജി / പി.ജി കോഴ്സുകള്‍ക്കാണ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 16 യു ജി പ്രോഗ്രാമുകളും, 12 പി ജി പ്രോഗ്രാമുകളു
മാണുള്ളത്.
ഇതില്‍ ആറ് പ്രോഗ്രാമുകള്‍ നാലുവര്‍ഷ ബിരുദ കോഴ്സുകളാണ്. നാലു വര്‍ഷ ഓണേഴ്‌സ് ബിരുദത്തിന് ചേരുന്നവര്‍ക്ക് 3 വര്‍ഷം കഴിഞ്ഞാല്‍ നിശ്ചിത ക്രെഡിറ്റ് ലഭിക്കുന്ന മുറക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റോടു കൂടി എക്‌സിറ്റ് ഓപ്ഷന്‍ നല്‍കുന്നുണ്ട്.
പഠന കേന്ദ്രങ്ങളിലൂടെ അവധി ദിവസങ്ങളില്‍ നേരിട്ടുള്ള അക്കാദമിക് കൗണ്‍സലിംഗ് ക്ലാസുകള്‍ക്ക് പുറമെ റെക്കോര്‍ഡഡ് ക്ലാസ്സുകളും, എല്‍ ഡസ്‌ക് എന്ന പഠന ആപ്പും പഠിതാക്കള്‍ക്ക് പ്രയോജനപ്പെടുത്താം. സെല്‍ഫ് ലേര്‍ണങ്ങ് മെറ്റീരിയലുകള്‍, ഓണ്‍ലൈന്‍ പഠന സാമഗ്രികള്‍ എന്നിവയും ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയിലെ പഠനം സുഗമമാക്കുന്നു. മിനിമം യോഗ്യതയുള്ള ആര്‍ക്കും പ്രായപരിധിയോ മാര്‍ക്ക് മാനദണ്ഡങ്ങളോ ഇല്ലാതെ ഇഷ്ടമുള്ള വിഷയത്തില്‍ ഉപരി പഠനം നടത്താം. ടി സി നിര്‍ബന്ധമല്ല.
ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി നടത്തുന്ന എല്ലാ യു ജി/പി ജി പ്രോഗ്രാമുകളും യു ജി സി യുടെ അംഗീകാരത്തോടെയാണ് നടത്തുന്നത്. പി എസ് സി/യു പി എസ് സി യുടെ അംഗീകാരം ഈ പ്രോഗ്രാമുകള്‍ക്ക് ഉണ്ട്. മറ്റ് എല്ലാ ഉന്നത വിദ്യാഭ്യാസത്തിനും ഓപ്പണ്‍ സര്‍വകലാശാലയുടെ ബിരുദം സ്വീകാര്യമാണ്. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി പ്രദാനം ചെയ്യുന്ന ഡിഗ്രി യു.ജി.സി റെഗുലേഷന്‍ 22(2020) പ്രകാരം റെഗുലര്‍ ഡിഗ്രിക്ക് തുല്യമാണ്. കൂടാതെ തുല്യ വെയ്‌റ്റേജുമുണ്ട്.
നിലവില്‍ ഒരു അക്കാഡമിക് പ്രോഗ്രാം ചെയ്യുന്നവര്‍ക്കും യൂണിവേഴ്‌സിറ്റിയുടെ മറ്റൊരു ഡിഗ്രി പ്രോഗ്രാമിന് ഒരേ സമയം പഠിക്കാന്‍ സാധിക്കും. യു ജി സി യുടെ മാനദണ്ഡപ്രകാരമാണ് യൂണിവേഴ്‌സിറ്റി ഇത്തരത്തില്‍ ഡ്യൂവല്‍ ഡിഗ്രി സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page