അട്ക്ക, ഒളയം റോഡിലെ കവര്‍ച്ച; ജാമ്യത്തിലിറങ്ങി മുങ്ങിയ പിടികിട്ടാപ്പുള്ളിയായ അന്തര്‍സംസ്ഥാന മോഷ്ടാവ് അറസ്റ്റില്‍

കാസര്‍കോട്: എട്ടു വര്‍ഷം മുമ്പ് കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അട്ക്ക, ഒളയം റോഡിലെ കടയില്‍ കവര്‍ച്ച നടത്തിയ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. ബംഗ്‌ളൂരു സ്വദേശിയായ മുഹമ്മദ് അസാസ് എന്ന അസ്ഹറി (30)നെയാണ് കുമ്പള പൊലീസ് മംഗ്‌ളൂരുവില്‍ വച്ച് അറസ്റ്റു ചെയ്തത്. കുമ്പള സിഐ ആര്‍പി അനൂപ് കൃഷ്ണയുടെ നിര്‍ദ്ദേശ പ്രകാരം ഹൗസ് ഓഫീസര്‍ എസ് .അനൂപ്, എസ്‌ഐ ശശി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ വസന്ത, സുധീഷ് എന്നിവര്‍ ചേര്‍ന്നാണ് മോഷ്ടാവിനെ പിടികൂടിയത്.
2018 ജനുവരി 29ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. ഷിറിയ കുന്നിലെ കെ.കെ മുഹമ്മദ് മുസ്ലിയാരുടെ ഉടമസ്ഥതയില്‍ ഒളയം റോഡിലുള്ള മദീന സ്‌റ്റോറിലാണ് കവര്‍ച്ച നടന്നത്. കടയുടെ പൂട്ട് പൊളിച്ചു അകത്ത് കടന്ന മോഷ്ടാവ് മേശ വലിപ്പില്‍ സൂക്ഷിച്ചിരുന്ന 3000 രൂപ, മൂന്നു മൊബൈല്‍ ഫോണുകള്‍, 4000 രൂപയുടെ സിഗരറ്റ് പാക്കറ്റുകള്‍ എന്നിവ കവര്‍ച്ച ചെയ്തുവെന്നാണ് കേസ്. കേസന്വേഷിച്ച അന്നത്തെ കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കെ. പ്രേംസദന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ മോഷ്ടാവായ മുഹമ്മദ് അസാസിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ പിന്നീട് ജാമ്യത്തില്‍ ഇറങ്ങി മുങ്ങുകയായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page