കാസര്‍കോട്; രാത്രിയില്‍ വീട്ടിനു സമീപത്തു സംശയകരമായ സാഹചര്യത്തില്‍ പതുങ്ങി നില്‍ക്കുകയായിരുന്ന യുവാവ് അറസ്റ്റില്‍. ബീഹാര്‍, കിഷന് ഗഞ്ച് സ്വദേശി ഗോവിന്ദ് മുര്‍മു (26)വിനെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തത്.
ഇന്നലെ (ചൊവ്വ) രാത്രി പത്തുമണിയോടെ കുഞ്ചത്തൂര്‍, യതീംഖാന റോഡിലെ അമിത് എന്നയാളുടെ വീട്ടിനു സമീപത്തു പതുങ്ങി നില്‍ക്കുകയായിരുന്നു യുവാവ്. ആള്‍ക്കാരെ കണ്ടതോടെ യുവാവ് ഓടിപ്പോകാന്‍ ശ്രമിക്കുകയായിരുന്നു. വിവരം നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു. എസ് ഐ അര്ജുന് അരവിന്ദിന്റെ നേതൃത്വത്തില്‍ എത്തിയ പൊലീസ് സംഘം യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ബീഹാര്‍ സ്വദേശിയായ ഗോവിന്ദ് മുര്മുവാണെന്നു വെളിപ്പെടുത്തിയത്. കവര്ച്ചയ്ക്കെത്തിയതാണെന്ന സംശയത്തെ തുടര്‍ന്ന് യുവാവിനെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.







