മുട്ടവണ്ടിയില്‍ കാസര്‍കോട്ടേക്ക് കന്നുകാലി കടത്ത്; മുഹമ്മദ് റഫീഖ് അറസ്റ്റില്‍

മംഗ്‌ളൂരു: മുട്ട ലോഡാണെന്നു തെറ്റിദ്ധരിപ്പിച്ച് ബെലഗാവി, യമകരടിയില്‍ നിന്നു കാസര്‍കോട്ടേക്ക് കന്നുകാലികളെ കടത്താന്‍ ശ്രമിച്ച ആൾ അറസ്റ്റില്‍. മൈസൂരു സ്വദേശിയായ മുഹമ്മദ് റഫീഖ് (52) എന്നയാളെയാണ് കങ്കനാടി പൊലീസ് അറസ്റ്റു ചെയ്തത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പമ്പ് വെല്‍, ഉജ്ജോഡിക്ക് സമീപത്ത് വച്ച് ലോറി തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് കന്നുകാലി കടത്ത് കണ്ടെത്തിയത്. കന്നുകാലികളെ കയറ്റിയ ശേഷം വാഹനത്തിന്റെ പിന്‍ഭാഗത്ത് മുട്ട ട്രേകള്‍ അടുക്കിവച്ച ശേഷമാണ് കന്നുകാലികളെ കടത്തിയത്. കന്നുകാലികളെ ഫാജിറിലെ ഒരു ഗോശാലയിലേയ്ക്കു മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്, ട്രാക്കില്‍ കല്ലുകള്‍ സ്ഥാപിക്കല്‍; ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ റെയില്‍വേ അധികൃതരെ അറിയിക്കണമെന്നു ആര്‍പിഎഫ്, ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
Scroll to top

You cannot copy content of this page