കാസര്‍കോട്: നവംബര്‍ 24 മുതല്‍ 28വരെ പെരിയ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ പ്രചരണാര്‍ത്ഥം മീഡിയ ആന്റ് പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളെയും ചിത്രകലാ അധ്യാപകരെയും പങ്കെടുപ്പിച്ച് കലാലയ വര്‍ണങ്ങള്‍ എന്ന പേരില്‍ അനുബന്ധ പരിപാടി നടത്തി.

ജില്ലാ പഞ്ചായത്ത് അംഗം ടി.വി രാധിക ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു പത്‌മനാഭന്‍ ആധ്യക്ഷം വഹിച്ചു. സ്‌കൂളിലെ മുന്‍ ചിത്രകലാ അധ്യാപകന്‍ ടി.കെ ഓമനക്കുട്ടന്‍ മുഖ്യാതിഥിയായി. ചിത്രകലാധ്യാപകരായ ടി.കെ ബിനു (പരപ്പ), എ. ഉണ്ണികൃഷ്ണന്‍ (കോടോത്ത്), വിനീത് (ചെമ്മനാട്), പ്രസാദ് കാനത്തുങ്കാല്‍, ആദര്‍ശ് (പെരിയ), ഹെഡ്മിസ്ട്രസ് പി. സുമതി,പിടിഎ പ്രസിഡണ്ട് സത്യന്‍ മഠത്തില്‍, സ്റ്റാഫ് സെക്രട്ടറി വി.എം ഹരിപ്രിയ സംസാരിച്ചു.
മീഡിയ ആന്റ് പബ്ലിസിറ്റി കണ്‍വീനര്‍ എം. അനൂപ് സ്വാഗതവും എംടി കലാധരന്‍ നന്ദിയും പറഞ്ഞു.
കല്യോട്ട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും പെരിയ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ആര്‍ട് ക്ലബ്ബ് അംഗങ്ങളും പങ്കെടുത്തു.







