കാസര്‍കോട്: സഹപാഠിയെ കാണാന്‍ വീട്ടിൽ എത്തിയ പതിനഞ്ചു കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. പെണ്‍കുട്ടി നല്കിയ പരാതിയില്‍ സഹപാഠിയുടെ പിതാവിനെതിരെ മഞ്ചേശ്വരം പൊലീസ് പോക്സോ പ്രകാരം കേസെടുത്തു.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. സഹപാഠിയെ കാണാന്‍ എത്തിയതായിരുന്നു പെണ്‍കുട്ടി. എന്നാല്‍ സഹപാഠി വീട്ടില്‍ ഉണ്ടായിരുന്നില്ല. ഈ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്ന സഹപാഠിയുടെ പിതാവ് പെണ്‍കുട്ടിയെ പീഡിപ്പിക്കുവാന്‍ ശ്രമിക്കുകയായിരുന്നുവെന്നു പറയുന്നു. പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.







