കാസര്‍കോട്: ബി ആര് ഡി സി ഓഫീസിന്റെയും റിസോര്‍ട്ടിന്റെയും നിര്‍മ്മാണത്തില്‍ ക്രമക്കേടെന്ന ആരോപണത്തെ തുടര്‍ന്ന് ബി ആര് ഡി ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. കാസര്‍കോട് വിജിലന്‍സ് ഇന്‍സ്പെക്ടര്‍ യു പി വിപിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. തുടര്‍ ദിവസങ്ങളിലും പരിശോധന തുടരുമെന്നും വിശദമായ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്കു നല്‍കുമെന്നും വിജിലന്‍സ് അറിയിച്ചു. വിജിലന്‍സ് ഉദ്യോഗസ്ഥരായ ജയചന്ദ്രന് ഒളവറ, വി എം പ്രദീപ് കുമാര്‍ എന്നിവരും പങ്കെടുത്തു.







