കാസര്‍കോട്: ബസ് യാത്രയ്ക്കിടയില്‍ സ്ത്രീയുടെ ബാഗില്‍ നിന്നു 20 പവന് സ്വര്‍ണ്ണം കവര്‍ന്നതായി പരാതി. മൊഗ്രാല്‍പുത്തൂര്‍, ബയലുഗദ്ദെയിലെ ലക്ഷ്മി (55) യുടെ സ്വര്‍ണ്ണമാണ് നഷ്ടമായത്. കാസര്‍കോട് നിന്നു തലപ്പാടി ഭാഗത്തേയ്ക്കു പോവുകയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരിയായിരുന്നു ലക്ഷ്മി. മൊഗ്രാല്‍ പുത്തൂരില്‍ നിന്നു ബസില്‍ കയറി ഉപ്പള ബസ് സ്റ്റാന്റില്‍ ഇറങ്ങി ബേക്കൂറില്‍ എത്തിയപ്പോഴാണ് ബാഗില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടമായ വിവരം അറിഞ്ഞതെന്നു ലക്ഷ്മി മഞ്ചേശ്വരം പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.







