മാണിക്യമംഗലം ശ്രീ പുന്നക്കാല്‍ ഭഗവതി ക്ഷേത്രം പാട്ടുത്സവം തുടങ്ങി; നവംബര്‍ 22ന് സമാപനം

കാഞ്ഞങ്ങാട്: നവംബര്‍ 17 മുതല്‍ 22 വരെ നീണ്ടു നില്‍ക്കുന്ന മാണിക്കോത്ത് മാണിക്യമംഗലം ശ്രീ പുന്നക്കാല്‍ ഭഗവതി ക്ഷേത്ര പാട്ടുത്സവം ആരംഭിച്ചു. മടിയന്‍ കൂലോത്ത് നിന്നും ദീപവും തിരിയും ഏഴുന്നള്ളത്ത് ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നതോടുകൂടിയാണ് ആറു നാള്‍ നീണ്ടുനില്‍ക്കുന്ന പാട്ടുത്സവത്തിന് തുടക്കമായത്. തുടര്‍ന്ന് പൂവും അരിയും കൊടുക്കല്‍ ചടങ്ങ് നടന്നു. പൂജ, രോഹിണി ടീച്ചരുടെ നേതൃത്വത്തില്‍ സര്‍വ്വൈശ്വര്യ വിളക്ക് പൂജ, പന്തല്‍ തിരുവായുധം എഴുന്നള്ളത്തു മരക്കലപാട്ടും പൂജയും, എഴുന്നള്ളത്തും എന്നിവനടക്കുന്നു.


ബുധനാഴ്ച രാവിലെ പന്തല്‍ തിരുവായുധം എഴുന്നള്ളത്ത്, മരക്കല പാട്ട്,പൂജ, എഴുന്നള്ളത്ത് എന്നിവയും വൈകുന്നേരം 7 മണിക്ക് വിവിധ കലാ സംഘങ്ങള്‍ അവതരിപ്പിക്കുന്ന കൈകൊട്ടി കളിയും അരങ്ങേറും. രാത്രി പന്തല്‍ തിരുവായുധം എഴുന്നള്ളത്തും, മരക്കല പാട്ടും, പൂജയും രാത്രി 10 30 ന് എഴുന്നള്ളത്തും നടക്കും.ഉത്സവത്തിന്റെ ഭാഗമായി വിവിധ ദിവസങ്ങളില്‍ അദ്ധ്യാത്മിക പ്രഭാഷണം, തിരുവാതിര, ഡാന്‍സ് ഫെസ്റ്റ്, നാടകം തുടങ്ങിയവയുമുണ്ടാവും അരങ്ങ്പറിക്കല്‍ ചടങ്ങോടെ 22ന് സമാപിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്, ട്രാക്കില്‍ കല്ലുകള്‍ സ്ഥാപിക്കല്‍; ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ റെയില്‍വേ അധികൃതരെ അറിയിക്കണമെന്നു ആര്‍പിഎഫ്, ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
Scroll to top

You cannot copy content of this page