തിരുവനന്തപുരം: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരന്‍ എസ്ആര്‍ വിനയകുമാര്‍ സിപിഎം വിട്ടു. പ്രതിപക്ഷ നേതാവ് പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും എതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച ശേഷമാണ് വിനയകുമാര്‍ പാര്‍ട്ടി വിടുന്നതായി വ്യക്തമാക്കിയത്. കോടിയേരിയുടെ ഭാര്യ വിനോദിനിയുടെ സഹോദരനാണ് വിനയകുമാര്‍. പാര്‍ട്ടിയില്‍ പിണറായി വിജയന്‍ മാത്രമേ ഉള്ളുവെന്നും അടിമയായി പാര്‍ട്ടിയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യപരമായ വിമര്‍ശനങ്ങള്‍ക്ക് ഇടമില്ലാതായെന്നും അദ്ദേഹം ആരോപിച്ചു. ഗോവിന്ദനും പിണറായിയും നിലപാടുകളില്‍ മാറ്റം വരുത്താതെ പാര്‍ട്ടിക്ക് രക്ഷപ്പെടാന്‍ കഴിയില്ല. 2009 മുതല്‍ സിപിഎം അംഗമായിരുന്നുവെന്നും നിലവില്‍ അംഗത്വം പുതുക്കിയിട്ടില്ലെന്നുംഅദ്ദേഹം വ്യക്തമാക്കി.








