ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒ.പി. സേവനങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക്; കോളേജില്‍ നോട്ടീസ് പതിച്ചു

കാസര്‍കോട്: ഉക്കിനടുക്ക മെഡിക്കല്‍ കോളേജിലെ ഒ.പി. സേവനങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്കു മാറ്റുന്നു. മെഡിക്കല്‍ കോളേജിലെ ഒ.പി. സേവനങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുന്നുവെന്ന് പ്രിന്‍സിപ്പല്‍ കോളേജ് ചുമരില്‍ ഇന്നലെ (നവം. 17) കന്നഡയിലും മലയാളത്തിലും നോട്ടീസ് പതിച്ചു.

മെഡിക്കല്‍ കോളേജിലെ ഒ.പി. സേവനങ്ങള്‍ മാറ്റില്ലെന്ന് കഴിഞ്ഞ ആഴ്ച മെഡിക്കല്‍ കോളേജില്‍ ആദ്യ സന്ദര്‍ശനം നടത്തിയ ആരോഗ്യ മന്ത്രി നാട്ടുകാര്‍ക്കു ഉറപ്പു നല്‍കിയിരുന്നു. സേവനങ്ങള്‍ താല്‍ക്കാലികമായാണു മാറ്റുന്നതെന്ന് അധികൃതര്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും മാറ്റം എത്രകാലത്തേക്കാണെന്നോ, എപ്പോള്‍ പുനരാരംഭിക്കുമെന്നോ വ്യക്തമാക്കാത്തതില്‍ രോഗികള്‍ ആശങ്കപ്പെടുന്നു.
മരുന്നുകളും വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ ഒ.പി. സേവനങ്ങളും ലഭിച്ചിരുന്ന ഇവിടെ പ്രതിദിനം അഞ്ഞൂറോളം പേര്‍ ചികിത്സ തേടുന്നുണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.


ഇടതുസര്‍ക്കാര്‍ അക്കാദമിക് ബ്ലോക്കില്‍ ആദ്യം കോവിഡ് ആശുപത്രിയും പിന്നീട് ഒ.പി. ആശുപത്രിയും ഏര്‍പ്പെടുത്തുകയായിരുന്നു.
യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ മരുന്നുകളുടെ ലഭ്യത കുറഞ്ഞതായും ഒ.പി. സേവനങ്ങള്‍ മതിയാക്കുമെന്ന പ്രചാരണം ശക്തമായിരുന്നതായും രോഗികള്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, എം.ബി.ബി.എസ്. രണ്ടാം ബാച്ച് ആരംഭിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനാണ് ഒ.പി. സേവനങ്ങള്‍ മാറ്റുന്നതെന്ന് അധികൃതര്‍ സൂചിപ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page