ഡ്രൈവറെ മര്‍ദ്ദിച്ചു; അണങ്കൂരില്‍ ഓട്ടോ പണിമുടക്ക്

കാസര്‍കോട്: ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് അണങ്കൂരില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ മിന്നല്‍ പണിമുടക്ക് തുടങ്ങി. എസ്ടിയു പ്രവര്‍ത്തകനും വിദ്യാനഗര്‍, ഓലത്തിരി സ്വദേശിയുമായ യൂസഫി (50)നെയാണ് മര്‍ദ്ദിച്ചത്. ഇന്ന് (ചൊവ്വ) രാവിലെ ഏഴുമണിയോടെയാണ് സംഭവം. അണങ്കൂര്‍ പോക്കറ്റ് റോഡില്‍ നിന്നു യാത്രക്കാരെ കയറ്റിയതില്‍ പ്രകോപിതനായ സ്വകാര്യ ബസ് ഡ്രൈവറാണ് അക്രമിച്ചതെന്നു ഓട്ടോ ഡ്രൈവര്‍മാര്‍ പരാതിപ്പെട്ടു. ആദ്യം ഓട്ടോയ്ക്കു കുറുകെ ബസ് നിര്‍ത്തുകയും പിന്നീട് സ്റ്റാന്റില്‍ കയറി യൂസഫിന്റെ മുഖത്തടിക്കുകയായിരുന്നുവെന്ന് കൂട്ടിച്ചേര്‍ത്തു.മര്‍ദ്ദനമേറ്റ യൂസഫ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അക്രമം നടത്തിയ ബസ് ഡ്രൈവറെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ സെക്രട്ടറി ഹസ്സൈനാർ താ നിയ്യത്ത് ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുഞ്ഞാമിന കൊലക്കേസ്: മുഖ്യപ്രതി അബ്ബാസ് അലിഅറസ്റ്റില്‍; കുടുക്കിയത് കാമുകിയുടെ ഫോണ്‍കോള്‍, രണ്ടു പ്രതികളെ ജാമ്യത്തില്‍ ഇറക്കിയ പള്ളിക്കര സ്വദേശികളെ കസ്റ്റഡിയിലെടുക്കാന്‍ ഒരുങ്ങി ക്രൈം ബ്രാഞ്ച്
Scroll to top

You cannot copy content of this page