ചെന്നൈ: മുന്‍ ക്യാപ്റ്റനും ക്രിക്കറ്റ് ഇതിഹാസവുമായ എം എസ് ധോണി ഐ പി എല്ലില്‍ നിന്നു വിരമിച്ചു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഉപദേശകനായി ചുമതലയേല്‍ക്കും.
വിടവാങ്ങല്‍ മത്സരമില്ലാതെയാണ് ധോണി വിരമിച്ചത്. പരിക്കു കാരണം കളിക്കളത്തില്‍ നിന്നു വിട്ടു നില്‍ക്കുകയായിരുന്നു ഇതിഹാസതാരം. ശാരീരിക ക്ഷമത വീണ്ടെടുക്കാനാകാത്തതാണ് വിരമിക്കല്‍ തീരുമാനത്തിലെത്താന്‍ പ്രേരണയായതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
2011ലെ ഏകദിന ലോക കപ്പ് കിരീടം സമ്മാനിച്ച ക്യാപ്റ്റനാണ് ധോണി. 2007ലെ ട്വന്റി- 20 ലോക കപ്പിലും ഇന്ത്യയെ ചാമ്പ്യന്മാരാക്കി. ഐ സി സി ചാമ്പ്യന്‍ ഷിപ്പില്‍ മുത്തമിടാനും ധോണിക്കു കഴിഞ്ഞു. 2020 ആഗസ്റ്റ് 15നാണ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു വിരമിച്ചത്.








