ക്ഷേത്രത്തിന് സമീപം വേരുകള്‍ ചുറ്റിപ്പിണഞ്ഞ് കിടക്കുന്നതുപോലെ പെരുമ്പാമ്പിന്‍ കൂട്ടം; ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രദേശവാസികള്‍ക്ക് പുറത്തിറങ്ങാന്‍ ഭയം
കംഗ്ര: ക്ഷേത്രത്തിന് സമീപം വേരുകള്‍ ചുറ്റിപ്പിണഞ്ഞ് കിടക്കുന്നതുപോലെ പെരുമ്പാമ്പിന്‍ കൂട്ടത്തെ കണ്ട് പുറത്തിറങ്ങാന്‍ പോലും ഭയന്ന് പ്രദേശവാസികള്‍. ഹിമാചല്‍ പ്രദേശിലെ കംഗ്ര ജില്ലയിലെ കലോതരേ വാലി മാതാ ക്ഷേത്രത്തിന് സമീപത്താണ് പെരുമ്പാമ്പിന്‍ കൂട്ടത്തെ ചുറ്റിപ്പിണഞ്ഞ് കിടക്കുന്നത് കണ്ടത്. ആറടിയിലേറെ നീളമുള്ള ഒമ്പത് പെരുമ്പാമ്പുകളെയാണ് ഇവിടെ കണ്ടത്. ക്ഷേത്രത്തിലെത്തിയ പ്രദേശവാസികളാണ് ആദ്യം ഈ കാഴ്ച കാണുന്നത്. തുടര്‍ന്ന് ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു. മരത്തിന്റെ വേരുകളാണെന്ന സംശയത്തില്‍ അതിന് സമീപത്തേക്ക് ഒരു കല്ലെടുത്ത് എറിഞ്ഞപ്പോള്‍ ഒന്നിന് പിറകെ …