തിരുവനന്തപുരം: നിര്‍ത്തിയിട്ടിരുന്ന ക്രെയിനിന് പിന്നില്‍ സ്‌കൂള്‍ ബസ് ഇടിച്ച് ഡ്രൈവര്‍ മരിച്ചു. കല്ലമ്പലം നാവായി കുളത്ത് ഇന്ന് രാവിലെയുണ്ടായ അപകടത്തില്‍ നഗരൂര്‍ സ്വദേശി ഷാജിയാണ് മരിച്ചത്. കല്ലമ്പലം ഭാഗത്തേക്ക് അധ്യാപകരുമായി പോവുകയായിരുന്ന അയിരൂര്‍ എംജിഎം സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഷാജി സംഭവ സ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം. ബസില്‍ ഏഴ് അധ്യാപകരാണ് ഉണ്ടായിരുന്നത്. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലെത്തിച്ചു.







