മകളുടെ വിവാഹം ക്ഷണിക്കാന്‍ ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ പോകുന്നതിനിടെ അപകടം; 55 കാരി മരിച്ചു

ആലപ്പുഴ: മകളുടെ വിവാഹം ക്ഷണിക്കാന്‍ ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ പോകുന്നതിനിടെ കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 55 കാരി മരിച്ചു. വെട്ടിയാര്‍ പള്ളിമുക്ക് തുളസീദളം വീട്ടില്‍ തുളസി എസ് നായര്‍ (55) ആണ് മരിച്ചത്. മാര്‍ച്ച് 27ന് മാങ്കാംകുഴി പാറക്കുളങ്ങരയില്‍ സ്‌കൂട്ടര്‍ കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

അപകടത്തിന് പിന്നാലെ എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന തുളസി കഴിഞ്ഞദിവസമാണ് മരണത്തിന് കീഴടങ്ങിയത്. തുളസിയുടെ ഭര്‍ത്താവ് ശശി കെ.നായര്‍ (64) അപകടദിവസം തന്നെ മരിച്ചിരുന്നു. മേയ് പത്തിനായിരുന്നു ദമ്പതികളുടെ മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page