വിഷു ആഘോഷം: പടക്കം പൊട്ടി സംസ്ഥാനത്ത് രണ്ട് മരണം

കണ്ണൂര്‍: വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടി സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം രണ്ടായി. ശ്രീകൃഷ്ണപുരം വെള്ളപ്പാംതൊടിയില്‍ വിഷു ആഘോഷിക്കുന്നതിനിടെ പടക്കം പൊട്ടി ദിലീപ് (34) എന്നയാളും മരിച്ചു. ക്ലബിന്റെ ആഘോഷത്തിനിടയില്‍ ദിലീപിന്റെ കയ്യിലിരുന്ന ഗുണ്ട് പൊട്ടിയാണ് അപകടമെന്ന് പറയുന്നു. കാറ്ററിങ് സ്ഥാപന ഉടമയാണ് ദിലീപ്.

ബുധനാഴ്ച രാത്രി ഏട്ടരയോടെയായിരുന്നു അപകടം. പടക്കം പൊട്ടിക്കുന്നതിനിടെ കയ്യിലുണ്ടായിരുന്ന ഗുണ്ടുപൊട്ടി ഗുരുതരമായി പൊള്ളലേറ്റ ദിലീപിനെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഭാര്യ: പ്രദിഷ. മക്കള്‍: അനാവിയ, അമാലിയ.

കഴിഞ്ഞദിവസം കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് ഇത്തരത്തില്‍ അപകടമരണം ഉണ്ടായിരുന്നു. കൂട്ടുകാര്‍ക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെ അദ്വൈത് (16) എന്നയാളാണ് കയ്യിലുണ്ടായിരുന്ന പടക്കം പൊട്ടി മരിച്ചത്. പടക്കങ്ങളില്‍ സ്‌ഫോടക രാസവസ്തുക്കളുടെ അളവു കൂടിയതാണോ അപകടങ്ങള്‍ക്ക് കാരണമെന്ന് സംശയിക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page