പെരുമ്പളയില്‍ ‘വിഷുനിലാവ്’ പെയ്തിറങ്ങി

കാസര്‍കോട്: പെരുമ്പള, കട്ടംകൈ സഹൃദയ കലാകായിക വേദിയുടെ നേതൃത്വത്തില്‍ വിഷുദിനത്തില്‍ നടത്തിയ ‘വിഷുനിലാവ്’ പരിപാടി ശ്രദ്ധേയമായി. നാലാംവാര്‍ഷികത്തിന്റെയും ക്ലബ്ബ് കെട്ടിട ഉല്‍ഘാടനത്തിന്റെയും ഭാഗമായി നടത്തിയ പരിപാടി പ്രമുഖ നാടകനടന്‍ ഉദയന്‍ കാടകം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഗോപി കട്ടംകൈ ആധ്യക്ഷം വഹിച്ചു. ഭാരവാഹികളായ എം വിജയന്‍, ദാമോദരന്‍ കട്ടംകൈ സംസാരിച്ചു. കുട്ടികളുടയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും കാസര്‍കോട് ബാക്ക് സ്‌റ്റേജിന്റെ ‘കപ്പല്‍ ‘നാടകവും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page