കാസര്‍കോട്: വിഷുസദ്യ കഴിച്ച ശേഷം വീട്ടില്‍ നിന്നു പുറത്തേക്കു പോയ ആളെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിനകത്തു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുളിയാര്‍, കാനത്തൂര്‍, കിഴക്കേക്കര ലക്ഷം വീട് ഉന്നതിയിലെ കൃഷ്ണന്‍ (75) ആണ് മരിച്ചത്.
വിഷുദിനത്തില്‍ വൈകുന്നേരം അഞ്ചുമണിയോടെയാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ആദൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഭാര്യ: ഭവാനി. മക്കള്‍: ചന്ദ്രഹാസ, അനീഷ്, അജയന്‍, വിജയന്‍, അശ്വതി. മരുമക്കള്‍: സുമലത, അരുണ്‍. സഹോദരങ്ങള്‍: കമലാക്ഷി, ശാന്തി, ലക്ഷ്മി.






