മദ്യശാലയിലെ തര്‍ക്കം: യുവാവിനെ അടിച്ചു കൊന്നു

തിരുവനന്തപുരം: മദ്യശാലയിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. തിരുവല്ലം വണ്ടിത്തടത്തെ വാടകത്താമസക്കാരനായ സുമന്‍(38)ആണ് മര്‍ദ്ദനമേറ്റു മരിച്ചത്. ബുധനാഴ്ച അര്‍ധരാത്രിയിലായിരുന്നു അക്രമം.
വിഷു ആഘോഷത്തിനു ശേഷം ബാറില്‍ മദ്യപിക്കാനെത്തിയ അച്ചു, അനന്തു, സൂര്യജിത്ത്, ലാലുകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ബന്ധുക്കളുള്‍പ്പെടെയുള്ള ഒരു സംഘം മദ്യപിച്ചു കൊണ്ടിരിക്കെ മദ്യപിക്കാനെത്തിയ മറ്റൊരാളുമായി ഇവരില്‍ ഒരാള്‍ തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. തര്‍ക്കം രൂക്ഷമാകുന്നതിനിടയില്‍ അതൊഴിവാക്കാന്‍ ഇടപെട്ട സുമനെ ഇവര്‍ അക്രമിച്ചു. മര്‍ദ്ദനം അസഹനീയമായതിനെ തുടര്‍ന്ന് റോഡിലേക്ക് ഇറങ്ങിയോടിയ സുമനെ സംഘം പിന്തുടര്‍ന്നു മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റു നടുറോഡില്‍ വീണ സുമനെ ചവിട്ടുകയും തലപിടിച്ചു റോഡില്‍ ഇടിക്കുകയുമൊക്കെ ചെയ്യുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.സംഭവത്തില്‍ അച്ചു, ലാലുകൃഷ്ണന്‍, അനന്തു, സൂര്യജിത്ത് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബാറിലെയും റോഡിലെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു അന്വേഷണം തുടരുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിക്ക് പിന്നാലെ തെരുവ് നായ്ക്കൂട്ടം പാഞ്ഞടുത്തു; പെണ്‍കുട്ടിയെ വഴിയാത്രക്കാര്‍ രക്ഷപ്പെടുത്തി, സംഭവം ചെറുവത്തൂര്‍ പയ്യങ്കിയില്‍
Scroll to top

You cannot copy content of this page