കൊച്ചുമകളെ ഗേറ്റില്‍ കെട്ടിയിട്ടും, തുണികൊണ്ട് കൈകാലുകള്‍ കെട്ടി വെയിലത്ത് നിര്‍ത്തിയും പൊലീസ് ഉദ്യോഗസ്ഥയായ മുത്തശ്ശിയുടെ ക്രൂരത; ദൃശ്യങ്ങള്‍ പുറത്തുവിട്ട് അയല്‍വാസികള്‍

ചണ്ഡീഗഢ്: അഞ്ചുവയസ്സുകാരിയായ കൊച്ചുമകളെ ക്രൂരമായി പീഡിപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പഞ്ചാബിലെ ഫരീദ് കോട്ടിലെ വനിതാ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സരബ്ജിത് കൗറിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അയല്‍വാസികളാണ് പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ പോര്‍ച്ചുഗലിലാണ്. കുട്ടി മുത്തശ്ശിയുടെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്.

കൊച്ചുമകളെ ഗേറ്റില്‍ കെട്ടിയിടുകയും തുണികൊണ്ട് കൈകാലുകള്‍ കെട്ടി വെയിലത്ത് നിര്‍ത്തുകയുമായിരുന്നു. കഠിനമായ ചൂടില്‍ വലഞ്ഞ് കുട്ടി നിലത്ത് കിടന്ന് നിലവിളിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിച്ചത്. പിന്നാലെ 50കാരിയായ മുത്തശ്ശിയെ അധികൃതര്‍ ജോലിയില്‍ നിന്നു സസ്‌പെന്റ് ചെയ്തു. സമൂഹത്തിന് മാതൃകയാകേണ്ട പൊലീസ് സേനയിലെ ഒരു ഉദ്യോഗസ്ഥയുടെ ഭാഗത്തുനിന്ന് ഇത്തരം ക്രൂരമായ നടപടികള്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. പ്രചരിച്ച വീഡിയോയില്‍ കുട്ടി കരയുന്നതും, അയല്‍വാസികളെത്തി കെട്ടഴിച്ച് കൊടുക്കുന്നതും കാണാം. എന്നാല്‍ കുട്ടിയോട് മുത്തശ്ശിയുടെ ക്രൂരതയ്ക്കുള്ള കാരണം വ്യക്തമല്ല. വിഷയത്തില്‍ ചൈല്‍ഡ് ലൈനും ഇടപെട്ടിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page