വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ഉഴിച്ചിലിനും പിഴിച്ചിലിനുമുള്ള ഒരുക്കത്തില്‍ ഉമാ തോമസ്

എറണാകുളം: വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് ഉഴിച്ചിലിനും പിഴിച്ചിലിനുമുള്ള ഒരുക്കത്തിലാണ്. കലൂര്‍ സ്റ്റേഡിയത്തിലെ അപകടത്തിനു ശേഷം തുടരുന്ന ചികിത്സയ്ക്ക് തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് മുടക്കം വന്നുവെന്നും അത് വീണ്ടും തുടങ്ങണമെന്നും ഉമാ തോമസ് പറഞ്ഞു.

‘വോട്ടെണ്ണലിനു മുന്‍പ് ആയുര്‍വേദ ചികിത്സയ്ക്ക് പോകും. അതിനു ശേഷം കണ്ണിന്റെ തകരാര്‍ തീര്‍ക്കാനുള്ള ഫിസിയോ തെറാപ്പി പുനരാരംഭിക്കും. അതും കഴിഞ്ഞു രണ്ടോ മൂന്നോ ദിവസം ഇടുക്കിയില്‍ പി.ടി.തോമസിന്റെ തറവാട്ടില്‍ പോയി താമസിക്കണം’ – ഉമ തോമസ് പറഞ്ഞു.

അപകടത്തില്‍ ഉമാ തോമസിന്റെ കണ്ണിനും പരിക്കേറ്റിരുന്നു. ആയുര്‍വേദ ചികിത്സയാണ് നടത്തി വന്നിരുന്നത്. കണ്ണിനു നടത്തി വന്ന ഫിസിയോ തെറാപ്പി പ്രചാരണത്തോടനുബന്ധിച്ചു മുടങ്ങിയിരുന്നു. കഴിഞ്ഞ 25 ദിവസമായി പ്രചരണ തിരക്കിലായതിനാല്‍ ചികിത്സയും ഭക്ഷണ ക്രമവുമെല്ലാം താളം തെറ്റിയെന്നും ഉമ പറഞ്ഞു. ഭക്ഷണം ക്രമീകരിച്ചാണ് പ്രചാരണ വേളയില്‍ ക്ഷീണം അകറ്റിയത്. ഉച്ചയ്ക്കു ചോറു കഴിക്കുന്നതു തല്‍ക്കാലത്തേക്ക് നിര്‍ത്തിയിരുന്നു. സാലഡും ചെറുധാന്യ പലഹാരങ്ങളുമാണ് ഈ സമയങ്ങളില്‍ കഴിച്ചിരുന്നത്. പ്രചാരണത്തിരക്ക് കഴിഞ്ഞിട്ടും ഉച്ചയ്ക്കുള്ള ചോറിലേക്ക് മടങ്ങിയെത്തിയിട്ടില്ലെന്നും താമസിയാതെ എല്ലാം ശരിയാക്കണമെന്നും ഉമ തോമസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page