ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനങ്ങൾ കടലാസിൽ; കുമ്പളയിൽ വ്യാപാരി യൂത്ത് വിംഗ് പ്രക്ഷോഭത്തിലേക്ക്

കുമ്പള: ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനങ്ങൾ കുമ്പളയിൽ നടപ്പിലാവാത്തതിൽ മെർച്ചന്റ് യൂത്ത് വിംഗ് പ്രതിഷേധിച്ചു. ബസ് യാത്രക്കാർക്കും വ്യാപാരികൾക്കും ദുരിതമായ പരിഷ്കാരം പുനപ്പരിശോധിക്കണമെന്ന കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനംപോലും നടപ്പാക്കാത്തതിൽ യോഗം രോഷം പ്രകടിപ്പിച്ചു.
പേരാൽ കണ്ണൂർ, സീതാംഗോളി,പെർ ള,സുള്ള്യ, ബദിയടുക്ക, മുള്ളേരിയ ഭാഗങ്ങളിലേക്ക് പോകുന്ന ബസ്സുകൾ യാത്രക്കാരുടെ സൗകര്യാർത്ഥം കുമ്പളയിലെ പൊളിച്ചു മാറ്റിയ പഴയ ബസ് സ്റ്റാൻഡിൽ 5 മിനിറ്റുപാർക്ക്ചെയ്യണമെന്നു പഞ്ചായത്ത് ഭരണസമിതി ബസ് ജീവനക്കാരോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു.ബസ് ഓണേഴ്സ് അസോസിയേഷനിലുംവ്യാപാരി വ്യവസായി ഏകോപന സമിതിയിലും ഇത് സംബന്ധിച്ചു വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെന്നും അതാണ് തീരുമാനം വൈകാൻ കാരണമെന്നും പറയുന്നുണ്ട്.

കഴിഞ്ഞദിവസം കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിപി അബ്ദുൽഖാദർ ഹാജി പഴയ ബസ് സ്റ്റാൻഡിലെത്തി ഇത് സംബന്ധിച്ച് ബസ് ഉടമകൾക്ക് കർശന നിർദേശവും നൽകിയിരുന്നു. പ്രസിഡണ്ടിനൊപ്പം ബദിയടുക്ക ബസ് തൊഴിലാളി യൂണിയൻ പ്രസിഡണ്ട് ഹാരിസ് ബദിയടുക്കയും ഉണ്ടായിരുന്നു.
അധികൃത നിലപാടിനെതിരെ മെർച്ചന്റ് യൂത്ത് വിംഗ് പൊലീസ് സ്റ്റേഷൻ മാർച്ചിനു നീക്കമാരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page