മൈലാട്ടിയില്‍ എല്‍ഡിഎഫ് സ്ഥാപിച്ച കൂറ്റന്‍ പ്രചാരണ ബോര്‍ഡ് വീണ്ടും നശിപ്പിച്ചു; രണ്ടാമത്തെ സംഭവം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയില്‍

കാസര്‍കോട്: പൊയ്‌നാച്ചി, മൈലാട്ടി ദേശീയ പാതയോരത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് എല്‍ഡിഎഫ് സ്ഥാപിച്ച കൂറ്റന്‍ പ്രചരണ ബോര്‍ഡ് വീണ്ടും നശിപ്പിച്ചു. വിവരമറിഞ്ഞ് ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആദ്യം സ്ഥാപിച്ച കൂറ്റന്‍ ബോര്‍ഡ് ഒരാഴ്ച മുമ്പ് നശിപ്പിച്ചിരുന്നു. ഈ സംഭവത്തില്‍ സിപിഎം നല്‍കിയ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ അക്രമികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. 25ന് അതേ സ്ഥലത്ത് വീണ്ടും സ്ഥാപിച്ച ബോര്‍ഡാണ് വെള്ളിയാഴ്ച രാവിലെയോടെ നശിപ്പിച്ച നിലയില്‍ കാണപ്പെട്ടത്. രണ്ടു ബോര്‍ഡുകളിലും മുഖ്യമന്ത്രി പിണറായി …

പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കേന്ദ്രസര്‍ക്കാര്‍ കുറച്ചു

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ ഫലമായി ഇന്ധനവില വര്‍ദ്ധിക്കുമെന്ന ആശങ്കകള്‍ക്കിടയില്‍പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കേന്ദ്രസര്‍ക്കാര്‍ കുറച്ചു. രാജ്യാന്തര ക്രൂഡ് വില കുതിച്ചുകയറുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. പെട്രോളിന്റേത് 13 രൂപയായിരുന്ന തീരുവ മൂന്നു രൂപയായും ഡീസലിന് ബാധകമായിരുന്ന തീരുവ 10 രൂപയായിരുന്നത് പൂര്‍ണമായും ഒഴിവാക്കി. ക്രൂഡോയില്‍ വിലവര്‍ധനയുടെ ഭാരം ജനങ്ങളിലേക്ക് എത്താതിരിക്കാനും ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ക്ക് നിലവിലുണ്ടാകുന്ന നഷ്ടം നികത്താനുമാണ് കേന്ദ്രത്തിന്റെ നീക്കം. പെട്രോളിന്റെയും ഡീസലിന്റെയും ചെറുകിട വില്‍പന വിലയില്‍ മാറ്റമുണ്ടാവില്ല. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എണ്ണക്കമ്പനിയായ …

മഞ്ഞപ്പിത്തം; വിദ്യാനഗര്‍, നെലക്കള സ്വദേശി മരിച്ചു

കാസര്‍കോട്: വിദ്യാനഗര്‍, നെലക്കള അയ്യപ്പ ഭജന മന്ദിരത്തിനു സമീപത്തെ സെക്കന്റ് ക്രോസ് റോഡിലെ കെ ജി പ്രസാദ് കുമാര്‍ (52) അന്തരിച്ചു. മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് ഒരാഴ്ചയായി ബംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് അന്ത്യം സംഭവിച്ചത്. പരേതനായ ഗോപാലകൃഷ്ണന്‍- സബിത ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ജോഗീന്ദ്രനാഥ്, ജയശ്രീ (തലപ്പാടി), ഹേമ ചന്ദ്രന്‍ (മംഗ്‌ളൂരു), ശിവപ്രകാശ് (ഗല്‍ഫ്).

കയ്യൂര്‍, അരയാക്കടവ് പാലത്തില്‍ കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം; അപകടത്തില്‍പ്പെട്ടത് ചൂണ്ടയിട്ട് മീന്‍ പിടിക്കാന്‍ എത്തിയ ഭീമനടി സ്വദേശി

കാസര്‍കോട്: കയ്യൂര്‍ തേജസ്വിനി പുഴയില്‍ ചൂണ്ടയിട്ട് മീന്‍ പിടിക്കാന്‍ എത്തിയ ഓട്ടോ ഡ്രൈവര്‍ കാറിടിച്ച് മരിച്ചു. ഭീമനടി, പങ്കായം, പാട്ടില്ലത്ത് കീഴ്മാല, എറമുള്ളയുടെ മകന്‍ കെ പി മുഹമ്മദ് സാദാത്ത് (42)ആണ് മരിച്ചത്. ചെറുപുഴ, മേലെ ബസാര്‍ ഓട്ടോ സ്റ്റാന്റിലെ ഡ്രൈവറാണ് സാദാത്ത്.വ്യാഴാഴ്ച രാത്രി 10 മണിയോടെ കയ്യൂര്‍, അരയാക്കടവ് പാലത്തിനു മുകളിലാണ് അപകടം ഉണ്ടായത്. ചൂണ്ടയിട്ട് മീന്‍ പിടിക്കാനാണ് ഇദ്ദേഹം എത്തിയതെന്നു പൊലീസ് പറഞ്ഞു. പാലത്തിലൂടെ മറുഭാഗത്തേയ്ക്ക് നടക്കുന്നതിനിടയില്‍ കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സാദാത്തിനെ അതേ …

കാണാതായ വീട്ടമ്മയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടില്‍; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ്

ജാംനഗര്‍: കാണാതായ വീട്ടമ്മയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടില്‍ കണ്ടെത്തി. ഗുജറാത്തിലെ ജാംനഗറിലെ ഡിഫന്‍സ് കോളനിയില്‍ കഴിഞ്ഞദിവസം ഉണ്ടായ കൊലപാതകം നാടിനെ സംഭ്രമിപ്പിച്ചിരിക്കുകയാണ്. കാരണം മരിച്ച യുവതി സഹോദര തുല്യം കണ്ടിരുന്ന ആളാണ് കൊലപാതകം നടത്തിയതെന്നതാണ് നാട്ടുകാരെ അമ്പരപ്പിക്കുന്നത്. മാത്രമല്ല യുവതിയെ കാണാനില്ലെന്നറിഞ്ഞപ്പോള്‍ മുതല്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം അന്വേഷണത്തിന് മുന്‍പന്തിയില്‍ നിന്നതും ഇയാളായിരുന്നു. ഉത്തര്‍പ്രദേശിലെ മഥുര സ്വദേശിയായ റിങ്കിദേവി ബന്തു സിംഗ് കതേരിയ ആണ് കൊല്ലപ്പെട്ടത്. 2021-ല്‍ ഭര്‍ത്താവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതോടെ ജാംനഗറില്‍ തന്റെ മൂന്ന് കുട്ടികള്‍ക്കൊപ്പം താമസിച്ചുവരുകയായിരുന്നു. …

തൊക്കോട്ട് യുവാവിനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് 2022ല്‍ വധശ്രമത്തില്‍ നിന്നു രക്ഷപ്പെട്ട റൗഡി ഷീറ്റര്‍, അന്വേഷണം കാസര്‍കോട് ജില്ലയിലേയ്ക്കും

തലപ്പാടി: തൊക്കോട്ടു ബൈക്ക് തടഞ്ഞു നിര്‍ത്തി യുവാവിനെ ഒരു സംഘം ആള്‍ക്കാര്‍ വെട്ടിക്കൊന്നു. കുദ്രോളി സ്വദേശിയും ആറുവര്‍ഷമായി അജ്ജിനടുക്ക, മുളുഗുഡ്ഡയില്‍ താമസക്കാരനുമായ ആരിഫ് ഹുസൈന്‍ എന്ന ടാബ്‌ലറ്റ് ഹാരിഫ് (42) ആണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. മംഗ്‌ളൂരുവിലെ മത്സ്യ വ്യാപാരിയാണ് ആരിഫ് ഹുസൈന്‍. വെള്ളിയാഴ്ച പുലര്‍ച്ചെ ബൈക്കില്‍ മംഗ്‌ളൂരുവിലേയ്ക്ക് പോവുകയായിരുന്നു ആരിഫ്. തൊക്കോട്ട് ഫ്‌ളൈ ഓവറില്‍ എത്തിയപ്പോള്‍ കാറിലെത്തിയ ഒരു സംഘം ബൈക്കു തടഞ്ഞു നിര്‍ത്തുകയും ആരിഫിനെ റോഡിലിട്ടു വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നുവെന്നു പറയുന്നു. കൊലപാതകത്തിനു ശേഷം അക്രമി സംഘം കാറില്‍ …

രൂക്ഷമായ വേനലിലും സമൃദ്ധമായ ജലം: സംരക്ഷണമില്ലാതെ കാടിയംകുളം

കാസര്‍കോട്: കടുത്ത വേനലിലും ജലസമൃദ്ധിയുമായി മൊഗ്രാലിലെ കാടിയംകുളം. കുളത്തെപ്പോലെ അതിലെ ജലസംരക്ഷണവും അധികൃതര്‍ കടലാസില്‍ എഴുതിവച്ചിരിക്കുന്നതു കൊണ്ടു വെള്ളത്തില്‍ പായലും ജലസസ്യങ്ങളും വളര്‍ന്നു പന്തലിച്ചു കാടുപോലെ വളരുന്നു.മൊഗ്രാല്‍ സ്‌കൂളിനടുത്താണ് അധികൃതരുടെ തുടര്‍ച്ചയായ അവഗണനയെ തുടര്‍ന്നു നശിച്ചു കൊണ്ടിരിക്കുന്ന കാടിയംകുളം. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടയില്‍ കുളം സംരക്ഷിക്കാന്‍ ജില്ലാ പഞ്ചായത്ത് നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. ചിലത് പദ്ധതിയില്‍ത്തന്നെ അവസാനിച്ചു. ചിലതു തുടങ്ങിയേടത്തു തന്നെ നിന്നു. കഴിഞ്ഞ വര്‍ഷം ജില്ലാ പഞ്ചായത്തു ചെറുകിട ജലസേചന വകുപ്പുദ്യോഗസ്ഥന്മാരെ പലതവണ കുളത്തിനടുത്തയച്ചു. ഒടുവില്‍ …

നിയമസഭാ തെരഞ്ഞെടുപ്പ് : ജില്ലയില്‍ 32 സ്ഥാനാര്‍ത്ഥികള്‍

നിയമസഭാ തിരഞ്ഞെടുപ്പിൽ നമ്മനിർദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചപ്പോൾ ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിൽ 32 സ്ഥാനാർഥികൾ മത്സര രംഗത്ത് നിലയുറപ്പിച്ചു. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മഞ്ചേശ്വരം മണ്ഡലത്തിലാണ്‌ -11പേർ. ഏറ്റവും കുറവ് കാഞ്ഞങ്ങാട് മണ്ഡലത്തില്‍-നാല് പേർ. മഞ്ചേശ്വരത്ത് മൂന്ന് സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിച്ചു. എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി, 2 സ്വതന്ത്ര സ്ഥാനാര്‍ത്ഥി കൾ എന്നിവരാണ് പത്രിക പിന്‍വലിച്ചത്. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ട്വന്റി 20 സ്ഥാനാര്‍ത്തിഥിയും കാസര്‍കോട് മണ്ഡലത്തില്‍ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും പത്രിക പിന്‍വലിച്ചു.മണ്ഡലങ്ങളിലെസ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ പേര്, രാഷ്ട്രീയപാര്‍ട്ടി, ചിഹ്നം …

ഹൊസങ്കടിയിൽ ടിപ്പർ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം

കാസർകോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹൊസങ്കടിയിൽ ടിപ്പർ ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിനു ദാരുണാന്ത്യം. ഉപ്പള, നയാബസാറിലെ യുകെ ഫ്ലാറ്റിൽ താമസക്കാരനായ ഇമാനുള്ള (19) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം.ഹൊസങ്കടി ദേശീയ പാത എക്സിറ്റ് പോയന്റിലാണ് അപകടം ഉണ്ടായത്.കർണ്ണാടക, തുംകൂർ പത്താം ക്രോസ് , പി എച്ച് കോളനിയിലെ ഷബീന ബാനുവാണ് മാതാവ്. സഹോദരങ്ങൾ: ശബ്നം, അൽമാൻ . ഹോട്ടൽ ജീവനക്കാരനാണ് ഇമാനുള്ള . അപകടത്തിൽ ടിപ്പർ ലോറി …

ഒമാനിലെ ബര്‍കയില്‍ പ്രളയത്തിനിടെ വെള്ളത്തില്‍ മുങ്ങിത്താഴുന്ന കാറിലുണ്ടായിരുന്ന രണ്ട് ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയ പാകിസ്ഥാന്‍ യുവാവിന് അഭിനന്ദന പ്രവാഹം; ദൃശ്യങ്ങള്‍ വൈറല്‍

മസ്‌കറ്റ്: ഒമാനില്‍ കഴിഞ്ഞ ദിവസത്തെ പ്രളയത്തിനിടെ ഇന്ത്യക്കാരെ രക്ഷിച്ച പാകിസ്താന്‍ യുവാവ് സമൂഹ മാധ്യമങ്ങളില്‍ വൈറായി. ബര്‍ക്കയില്‍ ജോലി ചെയ്യുന്ന ഷെഹ്സാദ് ഖാന്‍ എന്ന 25 വയസ്സുകാരനാണ് സമൂഹ മാധ്യമങ്ങളില്‍ താരമായത്. ഞായറാഴ്ച വൈകുന്നേരം ബര്‍ക്കയിലെ ഒരു വാദിയില്‍ പ്രളയമുണ്ടായപ്പോഴാണ് സംഭവം. ശക്തമായ ഒഴുക്കുള്ള വാദി മുറിച്ചുകടക്കാന്‍ ശ്രമിച്ച ഒരു കാര്‍ പകുതിയോളം വെള്ളത്തില്‍ മുങ്ങിപ്പോയി. കരയില്‍ നിന്ന് നൂറുകണക്കിന് ആളുകള്‍ മൊബൈലില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ആസ്വദിക്കുകയായിരുന്നു. ഈ സമയമത്രയും കാറിനുള്ളില്‍ കുടുങ്ങിയവര്‍ സഹായത്തിനായി നിലവിളിക്കുകയായിരുന്നു. …

ആരിക്കാടി ആലി ചാമുണ്ഡി കളിയാട്ടം മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ ആറുവരെ

കാസര്‍കോട്: കുമ്പള പാറ ആലി ചാമുണ്ഡി ക്ഷേത്രം കളിയാട്ടം 31നു രാവിലെ ആരംഭിക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു. 30ന് ഭണ്ഡാര വീട്ടില്‍ നിന്നു ഭണ്ഡാരം ക്ഷേത്രത്തിലെത്തിക്കും. 31ന് രാവിലെ കൊടിയേറ്റം. മാര്‍ച്ച് ഒന്നിന് വിവിധ തെയ്യങ്ങളുടെ വെള്ളാട്ടം. 2നും വെള്ളാട്ടം തുടരും. 3നു നടുക്കളിയാട്ടം. കാഴ്ച്ചാ സമര്‍പ്പണം, 4ന് പകലും രാത്രിയും തെയ്യങ്ങള്‍. 5 രാവിലെ മുതല്‍ തെയ്യങ്ങള്‍ വൈകിട്ട് ധാര്‍മ്മിക സഭ, കളിയാട്ട ദിവസങ്ങള്‍ ഭജന, കലാപരിപാടികള്‍, ധാര്‍മ്മിക സഭ എന്നിവയുമുണ്ടാവും. എല്ലാ ദിവസവും …

പെന്‍ഷനേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം 28ന് ഹൊസങ്കടിയില്‍

കാസര്‍കോട്: പെന്‍ഷനേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം 28ന് ഹൊസങ്കടിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.പെന്‍ഷന്‍കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കാന്‍ മുഴുവന്‍ പെന്‍ഷനര്‍മാരും സംഘടനയില്‍ ചേരണമെന്നും സമ്മേളനം ചരിത്ര സംഭവമാക്കണമെന്നും അഭ്യര്‍ത്ഥിച്ചു. സംഘടന പെന്‍ഷന്‍കാര്‍ക്കുണ്ടാക്കിക്കൊടുത്തിട്ടുള്ള നേട്ടങ്ങള്‍ ഭാരവാഹികള്‍ വിവരിച്ചു. അനുവദിച്ച ക്ഷാമബത്ത കുടിശ്ശിക ഇനിയും ലഭ്യമാക്കേണ്ടതുണ്ടെന്ന് ഭാരവാഹികളായ ജയറാം പ്രകാശ്, യു രവിചന്ദ്ര, പി. കുഞ്ഞമ്പുനായര്‍, എ ഷീനപ്പ പൂജാരി, എസ് ഗോപാലകൃഷ്ണന്‍, വി. രവിചന്ദ്രന്‍, പാര്‍വ്വതി, എംസി ശേഖരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൈവരിച്ച നേട്ടങ്ങള്‍ …

ചത്ത കന്നുകാലിയെ വഴിയില്‍ ഉപേക്ഷിക്കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശികളായ മൂന്നുപേര്‍ പിടിയില്‍

കൊല്ലം: ചത്ത കന്നുകാലിയെ വഴിയില്‍ ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശികളായ മൂന്നുപേരെ പൊലീസ് പിടികൂടി. തെങ്കാശി സ്വദേശികളായ ജ്യോതിരാജ് (27), മുത്തുകുമാര്‍ (32), പ്രകാശ് (32) എന്നിവരാണ് തെന്മല പൊലീസിന്റെ പിടിയിലായത്. പത്തേക്കര്‍-ഡാം പാതയോരത്ത്, ലോറിയില്‍ കൊണ്ടുവന്ന അറവുമാടിനെ ഉപേക്ഷിക്കുന്നത് ബൈക്കിലെത്തിയവര്‍ കാണുകയും സ്ഥലവാസികളെ വിവരം അറിയിക്കുകയുമായിരുന്നു. പിന്നാലെ സ്ഥലത്തെത്തിയ പഞ്ചായത്ത് അധികൃതര്‍ തെന്മല പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലോറിയും ജീവനക്കാരും പിടിയിലായത്. തമിഴ്നാട്ടില്‍ നിന്ന് തിരുവനന്തപുരം വഴി അറവുമാടുകളെ കേരളത്തിന്റെ …

പേരാലില്‍ നാട്ടുകാര്‍ തിരഞ്ഞെടുപ്പു ബഹിഷ്‌ക്കരണത്തിലേക്ക്; വൈകിട്ട് പ്രകടനം

കുമ്പള: വാര്‍ഡു വിഭജനത്തിലെ അശാസ്ത്രീയതയില്‍ പ്രതിഷേധിച്ചു പേരാലില്‍ ജനങ്ങള്‍ തിരഞ്ഞെടുപ്പു ബഹിഷ്‌ക്കരണത്തിലേക്കു നീങ്ങുന്നു. ഈ ആഹ്വാനവുമായി പേരാല്‍ താഴെയില്‍ നിന്നു മേലേ പേരാല്‍ വരെ വൈകിട്ട് പ്രകടനം നടത്തുന്നതാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ വാര്‍ഡ് പുനഃസംഘടനയില്‍ പേരാലിലെ വോട്ടര്‍മാര്‍കെ കെ പുറം, പേരാല്‍ വാര്‍ഡുകളിലേയ്ക്ക് വിഭജിക്കപ്പെട്ടിരിക്കുകയാണെന്ന് സമരസമിതി ഭാരവാഹികള്‍ ആരോപിച്ചു. അന്നിതു മാറ്റണമെന്നാവശ്യപ്പെട്ടപ്പോള്‍ ഓരോരുത്തര്‍ ഓടി വന്ന് അടുത്ത പണി അതാണെന്ന് അറിയിച്ചുപോയി. നിയമസഭാ തിരഞ്ഞെടുപ്പായിട്ടും ഒരു നടപടിയുമെടുത്തില്ല. ഇനി ഇപ്പോള്‍ ഒരു നടപടിക്കും സാധ്യമല്ലെന്ന …

ക്ലാസ് മുറിയില്‍ എംബിബിഎസ് വിദ്യാര്‍ഥിനിയോട് വിവാഹാഭ്യാര്‍ഥന നടത്തിയ അധ്യാപകനെ ചെരുപ്പ് കൊണ്ടടിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

ബെംഗളൂരു: ക്ലാസ് മുറിയില്‍ എംബിബിഎസ് വിദ്യാര്‍ഥിനിയോട് വിവാഹാഭ്യാര്‍ഥന നടത്തിയ മെഡിക്കല്‍ കോളേജ് അധ്യാപകനെ ചെരുപ്പ് കൊണ്ടടിച്ചു. ബെംഗളൂരുവിലെ നെലമംഗലയില്‍ ടി. ബെഗൂരിലെ സിദ്ധാര്‍ത്ഥ മെഡിക്കല്‍ കോളേജിലാണ് സംഭവം. ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വരയുടെ ഉടമസ്ഥതയിലുള്ളതാണ് കോളേജ്. പ്രൊഫസര്‍ മുഹമ്മദിനാണ് മര്‍ദ്ദനമേറ്റത്. ക്ലാസ് മുറിയില്‍ പഠിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥിനിയോട് അധ്യാപകന്‍ മോശമായി പെരുമാറുകയും പ്രണയാഭ്യര്‍ത്ഥന നടത്തുകയും ചെയ്തായി വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. വിദ്യാര്‍ഥിനിക്ക് ചോക്ലേറ്റ് നല്‍കി കഴിക്കാന്‍ ആവശ്യപ്പെട്ടതായും പറയുന്നു. ‘നീ എന്നോട് ഐ ലവ് യൂ’ എന്ന് പറഞ്ഞില്ലേ …

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; ഉച്ചയ്ക്കുശേഷം പവന് 1720 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ ഇടിവ്. ഇന്ന് രാവിലെ പവന് 480 രൂപ കുറഞ്ഞ സ്വര്‍ണവിലയില്‍ ഉച്ചയോടെ വീണ്ടും 1720 രൂപ ഇടിഞ്ഞു. ഇതോടെ ഇന്ന് പവന് ആകെ കുറഞ്ഞത് 2200 രൂപയാണ്. ഗ്രാമിന് 215 രൂപ കുറഞ്ഞു. 13,250 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഇന്ന് രാവിലെ ഒരു പവന് 1,07, 720 രൂപയായിരുന്നു വില. ഉച്ചയ്ക്ക് ശേഷം ഒരു പവന് 1,06,000 രൂപയായി.ഇന്നലെ രണ്ട് തവണയായി 3400 രൂപ …

എസ് ഡി പി ഐ സ്ഥാനാര്‍ത്ഥി നാമ നിര്‍ദ്ദേശ പത്രിക പിന്‍വലിച്ചത് വിഷയമല്ല; മഞ്ചേശ്വരത്ത് മുസ്ലീം ന്യൂനപക്ഷ സമുദായ വോട്ടര്‍മാരുടെ പിന്തുണയോടെ താമര വിരിയും: കെ സുരേന്ദ്രന്‍

കാസര്‍കോട്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ എസ് ഡി പി ഐ സ്ഥാനാര്‍ത്ഥി നാമനിർദ്ദേശപത്രിക പിൻവലിച്ചതു കൊണ്ടൊന്നും ബി ജെ പിക്കു ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ പറഞ്ഞു. തെരഞ്ഞെടുപ്പു പ്രചാരണപരിപാടിക്കിടയില്‍ പെര്‍ളയില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു ഡി എഫിന്റെ സമ്മര്‍ദ്ദം കൊണ്ടോ, വശീകരണം കൊണ്ടോ ആയിരിക്കാം എസ് ഡി പി ഐ സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചത്. അതൊന്നും ബി ജെ പി കാര്യമാക്കുന്നില്ല. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ മുസ്ലീം ന്യൂനപക്ഷ സമുദായത്തിലെ …

കനത്ത ചൂടിന് അറുതിയില്ല; ഇന്നും കാസര്‍കോട് ഉള്‍പ്പെടെ 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ ചൂട് അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിലാണ് ചൂട് ഏറ്റവും ഉയര്‍ന്ന നിലയില്‍ തുടരുന്നത്. ഈ ജില്ലകളില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 37ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 36ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് വര്‍ദ്ധിക്കുമെന്നാണ് മുന്നറിയിപ്പ്. സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ …