രണ്ടര വയസ്സുകാരന് പാമ്പുകടിയേറ്റു; വീണ്ടും വില്ലനായി ശംഖുവരയന്‍

തൃശൂര്‍: രണ്ടരവയസുകാരന് പാമ്പുകടിയേറ്റു. തൃശൂര്‍ വാണിയമ്പാറയിലെ ശ്യാം പീറ്ററിന്റെ മകന്‍ ആദമിനാണ് കടിയേറ്റത്. ഇന്നലെ രാത്രി ശുചിമുറിയില്‍ വച്ചായിരുന്നു പാമ്പുകടിയേറ്റത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. ശംഖുവരയനാണ് കുഞ്ഞിനെ കടിച്ചതെന്ന് വീട്ടുകാര്‍ പറഞ്ഞു. നിലവില്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ കഴിയുന്ന കുട്ടിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എങ്കിലും ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുകയാണ്.

കഴിഞ്ഞദിവസം തൃശൂരിലെ കോടാലിയില്‍ ഒരു കുടുംബത്തിലെ സഹോദരങ്ങളായ രണ്ടു കുട്ടികള്‍ക്ക് പാമ്പുകടിയേല്‍ക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ കുട്ടി സുഖം പ്രാപിക്കുന്നതായാണ് വിവരം. തലയണയ്ക്കടിയിലിരുന്ന പാമ്പാണ് ഇവരെ കടിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കൊറോണ കാലത്ത് ബേക്കലിൽ ലോക്ക് ഡൗണ്‍ ഉത്തരവ് ലംഘിച്ച് പിക്കപ്പില്‍ 6 കിലോ കഞ്ചാവ് കടത്തിയ കേസ്; കാഞ്ഞങ്ങാട് സ്വദേശികളായ പ്രതികള്‍ക്ക് ഒരു വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ
Scroll to top

You cannot copy content of this page