കോഴിക്കോട് : യുവാവിനെയും യുവതിയെയും ഒരേ കയറില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കുറ്റ്യാടി കള്ളാട് സ്വദേശി പഞ്ചാരപ്പറമ്പത്ത് ചാത്തന്‍കണ്ടി അജേഷ് (32), പേരാമ്പ്ര കുയിമ്പില്‍ സ്വദേശിനി തട്ടാന്‍കണ്ടി ശരണ്യ (30) എന്നിവരാണ് മരിച്ചത്. മാമ്പിലാട് ആളൊഴിഞ്ഞ പറമ്പിലെ കശുമാവിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്.
പുതുതായി പണിതുകൊണ്ടിരിക്കുന്ന വീട് അടിച്ചുവാരാനാണെന്ന് പറഞ്ഞാണ് ശരണ്യ രാവിലെ വീട്ടില്‍ നിന്നിറങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. തുടര്‍ന്ന് പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തൊട്ടില്‍പ്പാലം കള്ളാട് മലയിലെ മാമ്പിലാട് ഇവരെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. വിവാഹിതയായ ശരണ്യക്ക് രണ്ട് മക്കളുണ്ട്. അജേഷ് അവിവാഹിതനാണ്.







