യുവതിയെ തെറ്റിദ്ധരിപ്പിച്ച് 52 പവന്‍ സ്വര്‍ണ്ണം തട്ടിയതായി പരാതി; ബേഡകം, കൊളത്തൂര്‍ സ്വദേശിക്കെതിരെ കേസ്

കാസര്‍കോട്: യുവതിയെ തെറ്റിദ്ധരിപ്പിച്ച് 52 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കി വഞ്ചിച്ചതായി പരാതി. കാഞ്ഞങ്ങാട്, ബല്ല, ഉദയംകുന്ന് ഹൗസിലെ കെ നിഷ (39)യുടെ പരാതി പ്രകാരം ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊളത്തൂര്‍, ചൂരിക്കോട്ടെ ഹരീഷി (33)നെതിരെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു. 2025 ജനുവരി ഒന്നു മുതല്‍ 2026 മാര്‍ച്ച് 10 വരെയുള്ള കാലയളവിലായി ഹരീഷ് തനിക്ക് സാമ്പത്തിക ബാധ്യത ഉണ്ടെന്നു പറഞ്ഞാണ് സ്വര്‍ണ്ണാഭരണങ്ങള്‍ െൈകക്കലാക്കിയതെന്നു നിഷ നല്‍കിയ പരാതിയില്‍ പറയുന്നു. പിന്നീട് സ്വര്‍ണ്ണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ലെന്നും സ്വര്‍ണ്ണം ഹരീഷ് തന്റെ സുഹൃത്തുക്കളുടെ പേരില്‍ പണയപ്പെടുത്തിയിരിക്കുകയാണെന്നും പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page