15കാരനെ പീഡിപ്പിച്ച കേസ്; നിരവധി കേസുകളില്‍ പ്രതിയായ കാലിയ ബദറുദ്ദീന്‍ അറസ്റ്റില്‍

കാസര്‍കോട്: 15കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനു ഇരയാക്കിയ കേസിലെ പ്രതി പോക്‌സോ പ്രകാരം അറസ്റ്റില്‍. ഉളിയത്തടുക്ക, ഇസ്സത്ത്‌നഗറിലെ ബദറുദ്ദീന്‍ എന്ന കാലിയ ബദറുദ്ദീ(37)നെയാണ് വിദ്യാനഗര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ വിനീഷ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം എറണാകുളത്തു വച്ച് അറസ്റ്റു ചെയ്തത്. ഒന്നരമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. കേസെടുത്തതോടെ പ്രതി ഒളിവില്‍ പോവുകയായിരുന്നു.
ഇതിനിടയിലാണ് പ്രതി എറണാകുളത്ത് ഉള്ളതായുള്ള വിവരം പൊലീസിനു ലഭിച്ചത്. തുടര്‍ന്ന് എസ്‌ഐ സഫ് വാന്‍,സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വാഹിദ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സജേഷ്, ഉണ്ണികൃഷ്ണന്‍, സനീഷ്‌ജോസഫ് എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്ത പൊലീസ് സംഘത്തിലുണ്ടായിരുന്നത്.ബദറുദ്ദീനെതിരെ 15 ൽ പരം കേസുകൾ ഉള്ളതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page