ഭാസ്‌ക്കര കുമ്പള രക്തസാക്ഷിത്വ ദിനാചരണത്തിന് പുഷ്പാര്‍ച്ചനയോടെ തുടക്കം; പൊതു സമ്മേളനം എം സ്വരാജ് ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: ഡിവൈഎഫ്‌ഐ നേതാവ് ഭാസ്‌ക്കര കുമ്പള രക്ത സാക്ഷിത്വ ദിനാചരണത്തിനു പുഷ്പാര്‍ച്ചനയോടെ തുടക്കമായി. ഷേഡിക്കാവിനെ സ്മൃതി മണ്ഡപത്തില്‍ നടന്ന പുഷ്പാര്‍ച്ചനയ്ക്ക് സി എച്ച് കുഞ്ഞമ്പു എം എല്‍ എ ,സി പി എം – ഡിവൈഎഫ്‌ഐ നേതാക്കളായ രജീഷ് വെള്ളാട്ട്, ഷാലു മാത്യു, രഘുദേവന്‍, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ ,കെ ആര്‍ ജയാനന്ദന്‍, സി എ സുബൈര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വൈകുന്നേരം കുമ്പള ടൗണില്‍ പ്രകടനവും പൊതുസമ്മേളവും നടക്കും. പൊതു സമ്മേളനം സി പി എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്യും. പ്രമുഖ നേതാക്കള്‍ സംബന്ധിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page